ആലുവ: എടത്തല തേവയ്ക്കല്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു മുന്നില്‍ റീത്ത് വെച്ചു. എടത്തല തേവക്കല്‍ സ്വദേശിയും യുവമോര്‍ച്ച ആലുവ മണ്ഡലം സെക്രട്ടറിയുമായ വൈശാഖ് രവീന്ദ്രന്റെ വീട്ടിന് മുമ്പിലാണ് ഞായറാഴ്ച പുലര്‍ച്ചെ റീത്ത് കണ്ടെത്തിയത്. എടത്തല പോലീസില്‍ പരാതി നല്‍കുകയും പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തുകയും ചെയ്തു.
സുഹൃത്തായ ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പരാതി നല്കുവാന് വൈശാഖ് മുന്നിട്ടിറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം റീത്ത് വെച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി വൈശാഖ് പറഞ്ഞു. വൈശാഖിന്റെ അമ്മയും, അമ്മൂമ്മയും ഭാര്യയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഡാന്‍സര്‍ കൂടിയായ വൈശാഖ് പരിപാടി കഴിഞ്ഞു ഞായറാഴ്ച രാത്രി 12.30 ഓടെയാണ് വീട്ടില്‍ എത്തിയത്. ആര്‍എസ്എസ്. ജില്ലാ കാര്യവാഹക് മധു, സഹകാര്യവാഹക് എ.കെ. ഷാജി, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ദിനില്‍ ദിനേശ്, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് പെരുമ്പടന്ന എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: