കൊച്ചി: വാത്തുരുത്തിയിലെയും തോപ്പുംപടിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. വാത്തുരുത്തി റയില്‍വേ ഓവര്‍ബ്രിഡ്ജിന് വീണ്ടും സാധ്യത തെളിയുന്നു. ഓവര്‍ബ്രിഡ്ജ് നിര്‍മാണത്തിനാവശ്യമായ ഭൂമിയും എന്‍ഒസിയും (നിരാക്ഷേപപത്രവും) നല്‍കാമെന്ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പി. രവീന്ദ്രന് വ്യക്തമാക്കി. ഓവര്‍ബ്രിഡ്ജ് നിര്‍മാണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ പ്രൊഫ.കെ.വി. തോമസ് എംപി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണ.
പാലം നിര്‍മിക്കുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും പോര്‍ട്ട് ട്രസ്റ്റ് അധികൃതരും നേവല്‍ അധികൃതരും സംയുക്തമായി യോഗം ചേര്‍ന്ന് പാലത്തിന്റെ അലൈന്മെന്റ് പത്തുദിവസത്തിനകം നിശ്ചയിക്കും. അതുപ്രകാരം ഭൂമി ആവശ്യമെങ്കില്‍ പോര്‍ട്ട്ട്രസ്റ്റ് അനുമതി നല്‍കും. പാലം നിര്‍മാണം റയില്‍വേയുടെ മുന്‍ഗണന പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. കെ.വി. തോമസ് എംപി റയില്‍വേയ്ക്ക് കത്ത് നല്‍കും. ബ്രിഡ്ജ് നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്ന് 30 കോടി അനുവദിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു. ഐലന്റില്‍ നിന്ന് അടുത്ത മാസം മുതല്‍ രാവിലെയും വൈകീട്ടും ക്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പാലം നിര്‍മാണം എത്രയും വേഗം തുടങ്ങണമെന്ന് യോഗം തീരുമാനിച്ചു.
കെ.ജെ. മാക്സി എംഎല്‍എ, മേയര്‍ സൗമിനി ജെയിന്, പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറി ഗൗരി എസ് നായര്‍, എഡിഎം എം.പി. ജോസ്, ചീഫ് എഞ്ചിനീയര്‍ വൈദ്യനാഥന്, കമ്മഡോര്‍ ജി. പ്രകാശ്, റയില്‍വേ ഏരിയ മാനേജര്‍ ആര്. ഹരികൃഷ്ണന്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. മൊഹ്യുദ്ദീന്, ആര്‍ബിഡിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുള്‍ സലാം, പിഡബല്യുഡി അസി എഞ്ചിനീയര്‍ മൈജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: