പത്തനംതിട്ട: ധര്‍മ്മ വിരുദ്ധമായ ആശയ പ്രചരണങ്ങളെ തുറന്നുകാട്ടി ധര്‍മ്മ സംവാദം ശ്രദ്ധേയമായി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജത ജയന്തിയോടനുബന്ധിച്ച് വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ധര്‍മ്മ സംവാദം ഹിന്ദുമഹാസമ്മേളനത്തിലാണ് ധര്മ്മസന്ദേശവുമായി ആചാര്യന്മാരെത്തിയത്.
പത്തനംതിട്ട റോയല്‍ ഓഡിറ്റേറിയത്തില്‍ നടന്ന ധര്‍മ്മ സംവാദ വേദിയിലെ ആചാര്യസംഗമ ചടങ്ങ് ലോകം ഇന്നും പ്രതീക്ഷാ നിര്‍ഭരമായ മനസോടെ ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നതായി ബോധ്യപ്പെടുത്തി. ഓള് ഇന്ത്യ ബ്രാഹ്മണ സഭയുടെ ഉപാദ്ധ്യക്ഷനും തന്ത്രിമുഖ്യനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതരി അദ്ധ്യക്ഷനായിരുന്നു. അഭിമാന ബോധം ഹിന്ദു സമൂഹത്തിന് നഷ്ടപ്പെടുന്നെന്നും ആചാര്യന്മാരുടെ സന്ദേശം വേണ്ടവണ്ണം ജന ഹൃദയങ്ങളിലെത്തിക്കാന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യ സ്വാമിയെ പ്പോലും പുറം തള്ളുന്നസംസ്ക്കാരം ഇവിടെ വളരുന്നു, ഇത് അപകടകരമാണ്. തലങ്ങും വിലങ്ങും ഹിന്ദുവിനെയും അവന്റെ സംസ്ക്കാരത്തെയും പ്രഹരിക്കുന്ന ചൈതന്യവത്തായിരുന്ന നമ്മുടെ സംസ്ക്കാരം വീണ്ടെടുക്കണം. ഇതിനായി സമൂഹത്തെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെ യ്യുന്ന സ്വാമി ചിദാന്ദപുരി ആധുനിക ലോകത്തെ വിവേകാനന്ദനാണെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
മിസ്സോറാം സര്‍ക്കാരിന്റെ റിട്ട. അണ്ടര്‍ സെക്രട്ടറി പി. കെ ശ്രീനിവാസന് ഭദ്രദീപം കൊളുത്തി. തിരുവല്ല പുരുഷോത്തമനാന്ദ മഠാധിപതി യോഗി കൃഷ്ണാനന്ദപുരി, കൊല്ലം ശക്തിപാദ അദ്വൈതാശ്രമത്തിലെ മാ ആനന്ദമയി, അയിരൂര്‍ ഞ്ജാനാനന്ദ ആശ്രമത്തിലെ സ്വാമി ചിദ് ഭവാനന്ദ സരസ്വതി, സ്വാമി അക്ഷരാന്ദ സരസ്വതി, ഇടപ്പാവൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗൗരീശാനന്ദ തീര് ത്ഥപാദര്, എന്നിവര്‍ സന്നിഹിതരായിരുന്നു. ബാലഗോകുലം സം സ്ഥാന പൊതു കാര്യ ദര്‍ശി ആര്. പ്രസന്നകുമാര്‍ സ്വാമിജിയെ പരിചയപ്പെടുത്തി. കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി ശ്രോതാക്കളുടെ സംശയ നിവാരണം നടത്തി.ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് ആര്. പ്രദീപ് സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: