മലപ്പുറം: ആയിരകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ജില്ലാ കേന്ദ്രത്തിലെ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന ആശുപത്രിയെ രക്ഷിക്കണമെന്ന ആവശ്യവുമായി ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡിഡിഇ ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി ആ സ്ഥലം കൂടി ആശുപത്രിക്കായി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശവും ജനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. നിലവില്‍ ഇടുങ്ങിയ അന്തരീക്ഷത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: