കൊച്ചി: കേരളത്തില്‍ 40 ശതമാനം വിപണി വിഹിതമുള്ള സാംസങ് ഓണത്തിന് ട്വിന്‍ വിന് ഓഫര്‍ അവതരിപ്പിച്ചു. ഡിസ്കൗണ്ടും, ദീര്ഘിപ്പിച്ച വാറണ്ടിയും, ആകര്‍ഷകമായ ഫിനാന്‍സുമാണ് ഓഫര്‍ പ്രകാരം നല്‍കുന്നത്. ഉപഭോക്താകള്‍ക്ക് ട്രിപ്പിള്‍ സീറോ ഫിനാന്‍സ് ഓഫറാണ് നല്‍കുന്നത്. സീറോ ഡൗണ്‍ പെയ്മെന്റ്, പലിശ ഇല്ലാത്ത ഇഎംഐ, സീറോ പ്രോസസിങ് ഫീ എന്നിവയുണ്ട്. ദീര്ഘിപ്പിച്ച വാറണ്ടിയിന്മേല് 65 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
ഫോണിനെ വാലറ്റായി ഉപയോഗിക്കാവുന്ന സാംസങ് പേയും കമ്പനി പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. ഗ്യാലക്സി ജെ 7 മാക്സ്, ജെ 7 പ്രോ സീരിയസുകളില്‍ സോഷ്യല്‍ ക്യാമറ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സപ്തംബര്‍ അഞ്ച് വരെയാണ് ഓണം ഓഫറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: