പാലക്കാട്:നഗരത്തിന്റെ സമഗ്രമായ വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അഭിപ്രായപ്പെട്ടു.ജൈനിമേട് എന്‍എന്‍എസ് കണ്വന്ഷന് സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച വികസന സെമിനാറില്‍ നഗരവികസനം എന്നവിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാവര്ക്കും ഭവനമെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുവാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടത്തുന്നു. നിലവില്‍ നഗരത്തിലെ മൂന്ന് ബസ്സ്റ്റാന്ുകളേയും ആധുനികവത്ക്കരിക്കും. സ്റ്റേഡിയത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാണ്.ഇതിനായുള്ള ഫണ്ട് ഫലപ്രദമായി ഉപയോഗിക്കും. ജനതയുടെ കൂട്ടായ്മയാണ് വികസനത്തിന്റെ ആണിക്കല്ല്. അവരുടെ ഇഷ്ടാനുസരണമുള്ള പദ്ധതികള്‍ക്ക് നഗരസഭയുടെ പൂര്‍ണ്ണപിന്തുണയുണ്ടാകും.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമുക്ക് മുന്നോട്ട്പോയെ പറ്റു.നഗര വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍ഗണന നല്‍കും.വികസനം അടിത്തട്ടുവരെ എത്തിക്കുക എന്നതാണ് ലക്ഷ്യം ഇതിന് എല്ലാവരുടേയും അവര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രബന്ധത്തില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നഗരസഭവൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ വിശദീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് വികസന സാധ്യതകള്‍ ഏറെയാണ്. പ്രകൃതി പാലക്കാടിനെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.
മലമ്പുഴ ഡാമും, സൈലന്റ് വാലിയും,അട്ടപ്പാടിയും, നെല്ലിയാമ്പതിയും, വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളും ജില്ലയുടെ സവിശേഷതയാണ്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട് ഇനിയും വികസന സാധ്യത ഏറെയുണ്ട്. 70കിലോമീറ്ററോളമുള്ള ദേശീയ പാതയുടെ ഇരുവശത്തും വ്യവസായത്തിനായി സ്ഥലം ലഭ്യമാണെന്നത് ഏറെ അനുഗ്രഹമാണ്. കോയമ്പത്തൂരിന്റെ സാമീപ്യവും അനുകൂല ഘടകമാണ്.
അസംസ്കൃത വസ്തുക്കള്‍ ചുരുങ്ങിയ വിലക്ക് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഇതിനെ പരമാവധി ഉപയോഗിക്കുവാന്‍ വ്യവസായ പദ്ധതികളിലൂടെ കഴിയുമെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പാലത്ത് സ്ഥാപിച്ച ഡിഫന്‍സ് പാര്‍ക്ക് എടുത്ത്പറയേണ്ട ഒന്നാണ്. പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ഉത്പ്പന്നങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
കാര്‍ഷികരംഗം പിന്നോട്ട്പോയെങ്കിലും അതിന്റെ കുറവ് പരിഹരിക്കുവാന്‍ ഇത്തരം പദ്ധതികളിലൂടെ കഴിയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന ജില്ലയും പാലക്കാടാണ്.എല്ലാ സീസണിലും മാമ്പഴം ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത.ഇതിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസത്തിന് ഏറ്റവുംകൂടുതല്‍ വികസന സാധ്യതയുള്ള ജില്ലയാണ് പാലക്കാട്. പറമ്പിക്കുളം,നെല്ലിയാമ്പതി,രായിരനെല്ലൂര്‍,ധോണി വെള്ളച്ചാട്ടം, കോട്ട, കാഞ്ഞിരപ്പുഴ, തസ്രാക്ക്, മംഗലം ഡാം എന്നിവയെല്ലാം കോര്‍ത്തിണക്കിയുള്ള ടൂറിസം സര്‍ക്യൂട്ട് ഫലപ്രദമായി ഉപയോഗിച്ചാല്‍ ടൂറിസം രംഗത്ത് കുതിച്ച്ചാട്ടം തന്നെ ഉണ്ടാകും.ട്രൈബല്‍ ടൂറിസവും, ഹെറിറ്റേജ് ടൂറിസവും ഉപയോഗപ്പെടുത്തേണ്ട മറ്റൊരു മേഖലയാണ്.
ആധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുംപുരോഗതിക്ക് അടിസ്ഥാന ഘടകമാണ്. നഗര വികസനത്തിലൂടെ ജില്ലയുടെ മൊത്തം വികസനം ലഭ്യമാക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലൂടെ ഇതിനാണ് ശ്രമിക്കുന്നത്. പ്രസാദ്, സ്വദേശി ദര്ശന് എന്നീ പദ്ധതികളും ശരിയായി ഉപയോഗിക്കണം.
തുടര്‍ന്ന് ഇറാംഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സിദ്ദീഖ് അഹമ്മദ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ജില്ല നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കുടിവെള്ള ക്ഷാമം.ഇത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിനാണ് താന്‍ തുടക്കം കുറിച്ചിട്ടുള്ളത്.
തുടക്കത്തില്‍ ചില പഞ്ചായത്തുകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവ സംരക്ഷിച്ചാല്‍ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകും. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാലക്കാടിന് വികസന സധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.കെ.എ.കമ്മാപ്പ, ഡോ.സി.ഡി.പ്രേമദാസന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, പി.യു.ചിത്ര, ജന്മഭൂമി യൂണിറ്റ് മനേജര്‍ പി.സുധാകരന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രമേഷ് ടി.ആര്, മാഗസിന് എഡിറ്റര്‍ കെ.കെ.പത്മഗിരീഷ്, കോര്‍ഡിനേറ്റര്‍ പി.വി.ചന്ദ്രഹാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: