കൊച്ചി: അത്തം തുടങ്ങാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെ പച്ചക്കറിവില കുതിക്കുന്നു. ഏത്തക്കായ വില 100 രൂപയിലെത്തി.
തക്കാളി 70, ചേന 60, മത്തന്‍ 40, കുമ്പളങ്ങ 35, മുരിങ്ങക്കായ് 70, കാരറ്റ് 60, ബീറ്റ് റൂട്ട് 50, പയര്‍ 60 എന്നിങ്ങനെയാണ് വില. തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ പച്ചക്കായക്ക് 40 രൂപമാത്രമാണ് വില. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ നാടന്‍ കായയ്ക്കൊപ്പം കലര്‍ത്തി വില കൂട്ടി വില്‍ക്കുകയാണ്. ഞാലി പൂവന് പഴത്തിന് 80 രൂപയും, പാളേങ്കോടന് 60 രൂപയും വിലയുണ്ട്.
മൈസൂറില്‍ തക്കാളിക്ക് 15 രൂപ മാത്രമാണ് വില. കേരളത്തിലെത്തുന്നതോടെ 60, 70 രൂപയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ക്ക് ഊഹകച്ചവടത്തിനുള്ള സാധ്യത സര്‍ക്കാര്‍ ഒരുക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ മലയാളിക്ക് ഓണം കയ്ക്കുമെന്ന് സാരം.
ഓണത്തിന് ഒരു മുറം പച്ചക്കറിയിലൂടെ വില നിലവാരം പിടിച്ചുനിര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുതെയായി. പച്ചക്കറിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഓണം ഇക്കുറി പൊള്ളുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
ജിഎസ്ടിയുടെ പേരില്‍ നിത്യോപയോഗസാധനങ്ങള്് വില കൂട്ടിവില്ക്കുന്നവര്ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് പച്ചക്കറി വിലവര്‍ദ്ധനവ്. പച്ചക്കറിക്ക് ജിഎസ്ടിയില്ല. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
സാധനങ്ങളുടെ വില വര്‍ദ്ധനവിന് കാരണം കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതാണെന്ന് പ്രചരണം കൊഴുക്കുമ്പോള്‍ പച്ചക്കറിക്കെന്ത് ജിഎസ്ടി എന്ന ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാരിന് ഉത്തരംമുട്ടി. സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടാത്തതാണ് വിലവര്‍ദ്ധനവിന് കാരണം. സംസ്ഥാനത്ത് മഴതുടരുന്നത് പച്ചക്കറികൃഷിയെ ബാധിച്ചിട്ടുണ്ട്. മിക്ക പച്ചക്കറിയും ചീഞ്ഞ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: