വി.എസ്.അച്യുതാനന്ദനെ എങ്ങനെയാണ് ഭരണ പരിഷ്ക്കാര കമ്മീഷന് അധ്യക്ഷനാക്കിയതെന്ന് നാട്ടുകാര്ക്കൊക്കെയറിയാം.ഇതിന്റെപേരില്‍ പിണറായിസര്‍ക്കാര്‍ കുടിച്ചവെള്ളം ചെറുതല്ല.ഭരണ പരിഷ്ക്കാര കമ്മീഷന് ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കി.
സംഭവം കൊള്ളാമെങ്കിലും ഭരിക്കുന്നവര്‍ക്കും ശിങ്കിടികള്ക്കുമൊക്കെ ഇതത്ര നല്ല കാര്യമായിരിക്കില്ല.രണ്ടഴിമതി കാണിക്കാനല്ലെങ്കില്പിന്നെ ഭരിച്ചിട്ടു കാര്യമുണ്ടോ. അതുകൊണ്ടുതന്നെ വി.എസിന്റെ പരിഷ്ക്കാരം എന്നു പറഞ്ഞുതന്നെ പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും കലാപക്കൊടി ഉയരാം.
കേന്ദ്ര മാതൃകയില്‍ വിജലന്‍സ് കമ്മീന് രൂപീകരിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.പിന്നേയും കാര്യങ്ങളുണ്ട്.നോക്കാം കൊള്ളാം എന്നൊക്കെ പറഞ്ഞ് ശുപാര്‍ശകള്‍ തള്ളിക്കളയാനാണോ പ്രയാസം.അങ്ങനെ അഴിമതി ഇല്ലാതാക്കി വി.എസ്മാത്രം ആളാകേണ്ട എന്നു സിപിഎം തന്നെ കരുതിക്കൂടായ്കയില്ല.വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ അഴിമതി ഇല്ലാതായില്ല.
പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അഴിമതി ഇല്ലാതാക്കണം എന്നു പറയുന്നത് എന്ത് ന്യായം എന്നു സിപിഎം നേതാക്കള്‍ തന്നെ ചോദിക്കുമല്ലോ.അല്ലെങ്കിലും എല്‍ഡിഎഫിന് ഉള്ളില്‍നിന്നുതന്നെ രണ്ട് പ്രതിപക്ഷ നേതാക്കളെയാണ് പലപ്പോഴും സര്‍ക്കാരിനു നേരിടേണ്ടിവരുന്നത്.കാനത്തേയും വി.എസിനേയും.അതിനിടയിലാണ് വി.എസ് ദുഷ്ടലാക്കോടെ പുതിയപരിഷ്ക്കാരവുമായി വരുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: