കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് വരെ നീളാന്‍ ഓണം കഴിയുന്നതുവരെ കാത്തിരിക്കണം. സിഗ്നല്‍ സംവിധാനവും മറ്റ് അനുബന്ധ ജോലികളും പൂര്‍ത്തിയായില്ല. സെപ്റ്റംബര്‍ മാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ മാത്രമേ മഹാരാജാസ് കോളേജ് വരെ സര്‍വീസ് തുടങ്ങാന്‍ കഴിയൂവെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ നല്കുന്ന സൂചന.
ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ഇപ്പോള്‍ മെട്രോ സര്‍വീസ് നടത്തുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ നേരത്തെ ഒരു ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
എന്നാല്‍, സിഗ്നല്‍ സംവിധാനം പൂര്‍ത്തിയാക്കുന്നതിന് മുമ്പേയായിരുന്നു ഇത്. സിഗ്നല്‍ സംവിധാനം പൂര്‍ത്തിയാക്കി വീണ്ടും പരീക്ഷണ ഓട്ടം നടത്തണം. അടുത്തയാഴ്ച ഇതുണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍വീസ് നീട്ടിയാലേ മെട്രോ ലാഭകരമാകുകയുള്ളൂ. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസിന് സാധാരണ ദിവസങ്ങളില്‍ യാത്രക്കാര്‍ കുറവാണ്. ശനിയാഴ്ചയും ഞായറാഴ്ചയുമുള്പ്പെടെയുള്ള അവധി ദിവസങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊണ്ടാണ് മെട്രോ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്.
സ്ഥിരം യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയാത്തതു തന്നെ കാരണം. യാത്രാ നിരക്ക് കൂടുതലായതാണ് ആളുകളെ മെട്രോയില്‍ നിന്ന് അകറ്റുന്നത്. യാത്രാ നിരക്ക് കുറച്ചാല്‍ കൂടുതല്‍ സ്ഥിരം യാത്രക്കാരെ ലഭിക്കും. ഇതേക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും ഓണം അവധിക്ക് കൂടുതല്‍ ആളെത്തുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: