കാക്കനാട്: മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്ട്രേഷന് നിരക്കുകള്‍ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചത് വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി. ഈ വര്‍ഷം ജനുവരി മുതലാണ് വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തിലായത്. സാധരണക്കാരായ വാഹന ഉടമകളാണ് നിരക്ക് വര്‍ധിപ്പിച്ചതോടെ ധര്‍മ സങ്കടത്തിലായത്. നിരക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് വാഹനം നിരത്തിലിറക്കാനാവാതെ നെട്ടോട്ടത്തിലാണ്. ഡ്രൈവിംഗ് സ്കൂളുകളുടെ അനുമതി, ഓണര്‍ഷിപ്പ് മാറ്റം, ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് എന്നിവയുടെ നിരക്കുകളും വര്‍ദ്ധിച്ചു. മോട്ടോര്‍വാഹന നിയമത്തിലെ 22-ാം ഭേദഗതിയിലൂടെയാണ് നടപടി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനവ് ഏര്‍പ്പെടുത്തി. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയായി. ഡ്രൈവിംഗ് സ്കൂളുകളുടെ റജിസ്ട്രേഷന് നിരക്ക് 2,500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.ഇറക്കുമതി ചെയ്ത കാറുകളുടെയും ബൈക്കുകളുടേയും നിരക്കും റജിസ്ട്രേഷന് തുകയും വര്‍ധിപ്പിച്ചു. ബൈക്ക് നിരക്ക് 200ല്‍ നിന്ന് 1500ന് മുകളിലേക്കും കാര്‍ നിരക്ക് 800ല്‍ നിന്നും 5000 രൂപയുമാക്കി ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ താഴെപറയുന്നു. പഴയനിരക്ക് ബ്രാക്കറ്റില്‍. ലേണേഴ്സ് ലൈസന്‍സ് ഫീസ് – 150 (30), ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 200 (50), രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ് നിരക്ക് – 1000 (500), ഡ്രൈവിങ് സ്കൂളുകളുടെ ലൈസന്‍സ് പുതുക്കല്‍- 5,000(2500), മുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷന് ഫീസ് 1000 (300) ബസുകള്‍, ചരക്കുലോറി – 1500 (600), ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫീസ്- 5000 (2500), ഓണര്‍ഷിപ്പ്, അഡ്രസ് മാറ്റം – രജിസ്ട്രേഷന് ഫീയുടെ 50 ശതമാനം. ബസുകള്‍, ചരക്കുലോറി -600 (1500), ലൈസന്‍സുടമയ്ക്ക് മറ്റൊരുവിഭാഗം വാഹനത്തിന് ലൈസന്‍സ് ഫീസ് – 200 (500), ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ രജിസ് ട്രേഷന് ഫീസ്്- 800(5000), പുതുതായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡ് രജിസ് ട്രേഷന് സര്‍ട്ടിഫിക്കറ്റ് (200), ഇടത്തരം ഗുഡ്സ്,പാസഞ്ചര്‍ വാ ഹനങ്ങളുടെ രജിസ് ട്രേഷന് ഫീസ്-400(1000), ഗ്രേസ് കാലയളവിന് ശേഷം ലൈസന്‍സ് പുതുക്കുന്നതിന് -300(1000), മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളുടെ രജിസ് ട്രേഷന് ഫീസ്്-300(3000).
പ്രതികരിക്കാൻ ഇവിടെ എഴുതുക: