തിരുവനന്തപുരം: സഹകരണമേഖലയില്‍ പ്രതിവര്‍ഷം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു.
ഇതിനായി എല്ലാ ജില്ലകളില്‍ നിന്നും മികവുറ്റ 100 പ്രാഥമിക സഹകരണസംഘങ്ങളെ തെരഞ്ഞെടുക്കും. ഓരോ സംഘത്തിലും 100 വ്യക്തികളോ കുടുംബങ്ങളോ ഉള്‍പ്പെടുന്ന 10 വീതമുള്ള ചെറുകിട ഉത്പ്പാദന ക്ലസ്റ്ററുകള്‍ രൂപവല്‍ക്കരിക്കുകയും ചെയ്യും. ഒരു സംഘത്തിന് 1000 തൊഴിലവസരങ്ങള്‍ വീതം സൃഷ്ടിക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: