മാനന്തവാടി:രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ വിദ്യാസമ്പന്നരായ ജനതയ്ക്ക് മാത്രമേ സാധിക്കുകയുളളൂവെന്ന് പ്രൊഫസർ റിച്ചാർഡ്ഹേ എംപി . വെൺമണി എഎൽപി സ്കൂളിന് വേണ്ടി റിച്ചാർഡ്ഹേ എംപിയുടെ പ്രാദേശികഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾബസ്സിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസത്തിലും തൊഴിൽമേഖലയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ അതീവശ്രദ്ധചെലുത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായി വയനാടിന്റെ ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന വെൺമണി സ്കൂളിന്റെ സമഗ്ര വികസനത്തിന് എംപിയെന്ന നിലയിൽ തന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാവുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു .രാവിലെ എട്ടുമണിയോടുകൂടി സ്കൂളിലെത്തിയ എംപി പ്രദേശവാസികളുമായി ആശയവിനിമയംനടത്തി.പിന്നീട് സ്കൂളിൽദേശപതാക ഉയർത്തി സ്വാതന്ത്ര്യദിനപരിപാടിയിലും പങ്കെടുത്തു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ജെ.ഷജിത്ത് അധ്യക്ഷതവഹിച്ചു.വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പിന്റെ പ്രകാശനകർമ്മം പതിനാറാം വാർഡ് മെമ്പർ എൽസിതോമസ് നിർവ്വഹിച്ചു.
സ്കൂൾമാനേജർ സി.കെ.ബാലകൃഷ്ണൻ,ഹെഡ്മാസ്റ്റർ കെ.കെ.പ്രേമചന്ദ്രൻ,പി.രാജമുരളീധരവാർഡുമെമ്പർ എം.ജി.ബാബു,പിടിഎ വൈസ്പ്രസിഡന്റ് ഷാലു,മുൻഹെഡ്മാസ്റ്റർ എ.സി.ജോൺ,വിയജൻകൂവണ എന്നിവർ പ്രസംഗിച്ചു .ഗോവയൂണിവേഴ്സിറ്റിയിൽ നിന്നും ഓഷ്യാനോഗ്രാഫിയിൽ പിഎച്ച്ഡി എടുത്ത പൂവ്വവിദ്യാർത്ഥി എ.ജി.നിധീഷിനെ ചടങ്ങിൽ അനുമോദിച്ചു.സ്കൂൾ വികസനസമിതി ചെയർമാൻ ടി.കെ.കുമാരൻ,കൺവീനർ കെ രാജൻ എന്നിവർ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: