മാനന്തവാടി : മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവാക്കളുടെ സൗഹൃദ കൂട്ടായ്മയായ സബർമതി സോ ഷ്യൽ ഹബിന്റെ പ്രഥമ പരിപാടിയായ റൂഹ് രംഗ് ഗസൽ സന്ധ്യ 19 ന് വൈകുന്നേരം 7.30 ന് മാനന്തവാടി വ്യാപാരി ഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .സാമൂഹിക സാംസ്കാരിക കലാകായിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് സൗഹൃദ കൂട്ടായ്മയായ സബർമതി രൂപം കൊള്ളുന്നത്. ഉസ്താദ് റോഷൻ ഹാരീസ്, റാസ റസാഖ്, രാജേഷ് ഭായ് തുടങ്ങിയ സംഗീത പ്രതിഭകൾ ഗസൽ സന്ധ്യയ്ക്ക് നേതൃത്വം നൽകും. ചലച്ചിത്ര രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ .അനസ് പി വി , അബ്ദുൾ മുത്തലിബ്, കിഷോർ തോമസ്, നാസർ , നിധിൻ രാജ് എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: