തൃപ്പൂണിത്തുറ: ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അത്താഘോഷങ്ങള്ക്കുള്ള ഒരുക്കം അന്തിമഘട്ടത്തില്‍. 25നാണ് അത്തച്ചമയം. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളെങ്കിലും ജനകീയ കമ്മറ്റികളുടെ മേല്‍ നോട്ടത്തില്‍ തുടങ്ങിയിട്ട് 57 വര്‍ഷം പൂര്‍ത്തിയവുകയാണ്.
25ന് രാവിലെ 10ന് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് അത്താഘോഷം ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് എം.എല്‍.എ അദ്ധ്യക്ഷനാകും.
നാടന്‍ കലാരൂപങ്ങളും നാടോടി നൃത്തങ്ങളും നൂറ് കണക്കിന് നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും. ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറേകവാടത്തിലൂടെ ബസ്സ് സ്റ്റാന്‍ഡ് വഴി സ്റ്റാച്ച്യൂ ജംഗ്ഷനില്‍ വന്ന് കിഴക്കേക്കോട്ട വഴി എസ്എന്‍ ജംഗ്ഷനിലെത്തും. പിന്നീട് വടക്കേകോട്ട വഴി പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് മുന്നിലൂടെ തിരിച്ച് ഹൈസ്കൂള്‍ ഗ്രൗണ്ടിലെത്തി ഘോഷയാത്ര സമാപിക്കും.
അത്തച്ചമയ ദിനത്തില്‍ രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരവും വൈകീട്ട് 3 മുതല്‍ പൂക്കള പ്രദര്‍ശനവുമുണ്ടായിരിക്കും. വൈകീട്ട് 5ന് ലായം കൂത്തമ്പലത്തില്‍ കലാ സന്ധ്യ.
26 ന് വൈകീട്ട് 7ന് ഗാനമേള. 27 ന് വൈകീട്ട് നാടകം 28ന് വൈകീട്ട് 6 ന് കരോക്കെ ഗാനമേള, തുടര്‍ന്ന് വെച്ചൂര്‍ രമാദേവി അവതരിപ്പിക്കുന്ന കുറത്തിയാട്ടം എന്നിവ നടക്കും. 28ന് വൈകീട്ട് 5ന് കലാ – സാഹിത്യ-സാംസ്കാരിക – വിദ്യാഭ്യാസ വേദികളിലെ പ്രമുഖ വ്യക്തികളെ ആദരിക്കും. വൈകീട്ട് 6 ന് കുരീക്കാട് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, വിവിധ കലാപരിപാടികള്‍. 30 ന് ഗാനമേള. 31 ന് വൈകീട്ട് 5.30ന് മത്സരങ്ങളുടെ സമ്മാനദാനം. തുടര്‍ന്ന് നാടകം. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 7ന് മെഗാ മാജിക് ഷോ. രണ്ടിന് വൈകീട്ട് 6 ന് പുല്ലാങ്കുഴല്‍ കച്ചേരി, തുടര്‍ന്ന് നാടന്‍പാട്ട.് മൂന്നിന് രാവിലെ 9ന് അത്തം പതാക തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാംഗങ്ങള്‍ക്ക് കൈമാറും. രാവിലെ 10 മുതല്‍ ഹാര്‍മ്മോണിയം വായനാ മേള, വൈകിട്ട് 6 ന് അമരഗാന സല്ലാപം. തുടര്‍ന്ന് സമാപന സമ്മേളനം.
ഇത്തവണത്തെ അത്തം ഘോഷയാത്രയില്‍ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ഡിസ്പോസിബിള്‍ ഗഌസുകള്‍, പ്ലേറ്റുകള്‍, തെര്‍മ്മോക്കോള്‍ ഉപകരണങ്ങള്‍ എന്നിവ കര്‍ശ്ശനമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും.
ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ അത്തം നാള് മുതല്‍ ചതയം നാള് വരെ വ്യാപാരോത്സവമുണ്ടാകും. മിനി അമ്യൂസ്മെന്റ് പാര്‍ക്ക്, സപ്ലൈകോ സ്റ്റാള്‍, ഫുഡ് കോര്‍ട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: