സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റും വേണമെന്നുള്ളവര്‍ രണ്ടും വാങ്ങി വെറുതെ എന്തിന് പണം കളയണം. രണ്ടിന്റെയും ഫീച്ചറുകള്‍ ഒരെണ്ണത്തില്‍ കിട്ടിയാല്‍ അതല്ലേ നല്ലത്. ഇവിടെയാണ് ഫാബ്ലെറ്റുകളുടെ പ്രസക്തി. വലിയ സ്ക്രീനില്‍ വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെ കാണാന്‍ ഫാബുകള്‍ സഹായിക്കും. ഒപ്പം, ഫോണ്‍വിളിയും നടക്കും.
5.5 ഇഞ്ച് ഡിസ്പ്ലേവരെയുള്ള സ്ക്രീനുകളാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക്. 6.9 ഇഞ്ച് വരെയാണ് ഫാബുകളുടെ സ്ക്രീന്‍ സൈസ്. അതിനുമുകളിലേക്കുള്ളവയാണ് ടാബുകളുടെ ഗണത്തില്‍പ്പെടുന്നത്. എന്നാല്‍, ഒട്ടും ചെറുതല്ലാത്തതും അത്രവലുതല്ലാത്തതുമായ സ്ക്രീന്‍ സൈസ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഫാബുകള്‍ തന്നെയാണ് യോജിക്കുന്നത്. ഫാബുകളുമായി ഒട്ടേറെ മൊബൈല്‍ കമ്പനികള്‍ ഇന്ന് രംഗത്തുണ്ട്. സാംസങിന്റെ നോട്ട് സീരിസായിരുന്നു ഫാബിനെ
ജനകീയമാക്കിയത്. സോണി, എച്ച്ടിസി, എല്‍ജി തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഫാബുമായെത്തി.
2012 മുതല്‍ ഫാബുകള്ക്ക് വന്‍ പ്രചാരമാണ് കിട്ടിയത്. ആഗോളവിപണയില്‍ 2012ല്‍ 25.63 ദശലക്ഷം ഫാബുകളാണ് വിറ്റഴിച്ചത്. 2013ല്‍ 60.4 ദശലക്ഷമായി ഫാബുകളുടെ വില്പന ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 230 ദശലക്ഷമായി ഫാബുകളുടെ വില്പന ഉയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ചില വന്‍കിട കമ്പനികളുടെ ഫാബുകള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഇതോടെ ഫാബുകളുടെ വില്പനയില് ചെറിയ ഇടിവുണ്ടായി. എങ്കിലും, സൈബര്‍ ലോകത്ത് ഇന്നും ഫാബുകള്ക്ക് ആവശ്യക്കാരേറെയുണ്ട്.
ലെനോവോയുടെ ഫാബ് 2 ഇന്ന് മികച്ച റേറ്റിംഗുള്ള ഫാബുകളിലൊന്നാണ്. 6.4 ഇഞ്ച് ഡിസ്പ്ലേയാണ് ഫാബ് 2ന്. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിനുണ്ട്. 128 ജിബി വരെ മെമ്മറി വികസിപ്പിക്കാം. 4ജി നെറ്റ്വര്‍ക്കാണ്. 13 എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. റെക്കോര്‍ഡിംഗ് എച്ച്ഡിയാണ്. 4050 എംഎഎച്ച് പോളിമര്‍ ബാറ്ററി ഒന്നര ദിവസത്തിലേറെ ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കും. 9,999 രൂപയാണ് ഫാബിന്റെ വില. കുറച്ചുകൂടി ഫീച്ചറുകളുള്ള ഫാബ് 2 പ്ലസും വിപണിയിലുണ്ട്. വില 13,999 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: