കൊച്ചി: അഖിലഭാരത നാരായണീയ പ്രചാരസഭയും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ചേര്‍ന്ന് 11-ാമത് അഖിലഭാരത നാരായണീയ മഹാസത്രം നടത്തും. ആഗസ്റ്റ് 20 മുതല്‍ 27 വരെയാണ് സത്രം. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മേല്‍പ്പത്തൂര്‍ മണ്ഡപത്തില്‍ 20 ന് വൈകിട്ട് ആറിന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപപ്രകാശനം നടത്തും. ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് അനുഗ്രഹ പ്രഭാഷണം നടത്തും.
സത്രം ചെയര്മാന് ആമല്ലൂര്‍ കാവനാട് രാമന് നമ്പൂതിരി നാരായണീയ സന്ദേശം നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണവും യജ്ഞാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി മഹാത്മ്യ പ്രഭാഷണവും നടത്തും.
യജ്ഞ സമര്‍പ്പണ ദിനമായ 27 ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരിലക്ഷ്മിഭായി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. ജ്യോതി ടീച്ചര്‍, ഉത്തമ നമ്പൂതിരി, പത്മാവതി മേനോന് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ്, കോ ഓഡിനേറ്റര്‍ വി.കെ. ദിനേശന് പിള്ള, സംസ്ഥാന കമ്മിറ്റി മെമ്പര്‍ വേണുഗോപാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: