വൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ ആരംഭിക്കുന്ന വൈപ്പിന്‍ ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനും കോഴ്സുകള്‍ക്കും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന് ലഭിച്ചു. ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിഎസ്സി (മാത്തമാറ്റിക്സ്), ബികോം (ടാക്സേഷന്‍) എന്നിവയാണ് കോഴ്സുകള്‍. ബിഎ, ബിഎസ്സി എന്നിവയ്ക്ക് 30 സീറ്റുകള്‍ വീതവും ബികോമിന്40 സീറ്റുമാണ് ഈ അദ്ധ്യയന വര്‍ഷം ഉള്ളത്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷാഫോറം നല്കി തുടങ്ങിയതായി സ്പെഷ്യല്‍ ഓഫീസര്‍ ഡോ: കെ. ജയകുമാര്‍ അറിയിച്ചു. ആഗസ്റ്റ് 13,14,15,16 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ എളങ്കുന്നപ്പുഴ ഹൈസ്ക്കൂളില്‍ ആരംഭിച്ച താത്കാലിക ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. സംവരണത്തിനര്‍ഹരായ വിദ്യാര്‍ത്ഥികളും, എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ ഗ്രേഡ് മാര്ക്കിനര്ഹാരായവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: