ടെറസ്സിന്റെ ഇട്ടാവട്ടത്തില്‍ വിഷമില്ലാത്തപച്ചക്കറികള്‍ ഒരുക്കി നാടിന് മാതൃയാവുകയാണ് നിധിന്‍ മോഹന്‍ എന്ന യുവാവ്. പൂര്‍ണ്ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കൃഷിരീതി പിന്‍തുടരുന്ന നിധിന് കാന്താരിയും വെളുത്തുള്ളിയുംകീടങ്ങളെ അകറ്റാനുള്ള പൊടിക്കൈകളാണ്. നിലവില്‍ വാണിജ്യാടിസ്ഥാനത്തിലെങ്കിലും അയല്‍പക്കക്കാരും ബന്ധുജനങ്ങളും നിധിന്റെ അധ്വാനത്തിന്റെ രുചിയറിയുന്നു.
തൃശ്ശൂര്‍ മണ്ണുത്തിയില്‍ ഫാം ഓഫീസറായ നിധിന്‍ ഓമല്ലൂരിലെ തന്റെ വീടിന്റെ ടെറസ്സാണ് കൃഷിയിടമാക്കിയിരിക്കുന്നത്.പോളീഷിറ്റ് കൊണ്ട് മേല്‍പ്പുരനിര്‍മ്മിച്ച് അതിനുള്ളില്‍ ഗ്രോബാഗിലാണ് പച്ചക്കറികള്‍ വളര്‍ത്തുന്നത്. വെണ്ട,പാവല്‍ പയര്‍,മുളക് ചീര.വഴുതന പടവലം,പീച്ചി തുടങ്ങിയവയെല്ലാം ഇവിടെ വിളയുന്നു.
കീടങ്ങളെ തുരത്താന്‍ ഇലകളില്‍ തളിക്കുന്ന ജൈവമിശ്രിതവും വളമായി മാറുന്ന രീതിയാണ് നിധിന്‍ പരീക്ഷിക്കുന്നത്. കീടങ്ങളെ കൊല്ലുന്നതിന് പകരം ചെടികളില്‍ നിന്ന് അവയെ തുരത്തുകയാണ് ജൈവമിശ്രിതം ചെയ്യുന്നത്. ഗോമൂത്രമാണ് ജൈവമിശ്രിത്തിന്റെ അടിസ്ഥാനവസ്തു. അതിനോടൊപ്പം കാന്താരി മുളകും, വെളുത്തുള്ളിയും,വേപ്പെണ്ണയും ഉപയോഗിക്കും. എന്നാല്‍ ഇവ ഒരുമിച്ചല്ല പ്രയോഗിക്കുന്നത്. ഒരുദിവസം ഗോമുത്രവും കാന്താരിചതച്ചതും ചേര്‍ത്ത ലായനി തളിച്ചാല്‍,അടുത്തവട്ടം ഗോമൂത്രത്തിനൊടൊപ്പം വെളുത്തുള്ളിനീര് ഉപയോഗിക്കും. അടുത്തദിവസം ഗോമുത്രവും വേപ്പെണ്ണയുമാണ് തളിക്കുന്നത്.
ഒരേ മിശ്രിതം പച്ചക്കറികളില്‍ നിരന്തരമായി തളിച്ചാല്‍ കീടങ്ങള്‍ അതിനെ പ്രതിരോധിക്കാനുള്ള ശേഷി നേടും. അതിനാലാണ് മാറിമാറി ഇവ ഉപയോഗിക്കുന്നത്. ജൈവകീടനാശിനിയായി ഇലകളില്‍ വീഴുന്ന ഗോമൂത്രം ഇലകള്‍ വളമായി വലിച്ചെടുക്കും. പച്ചച്ചാണകം കലക്കി അതിന്റെ തെളിവെള്ളവുംഗോമൂത്രവവും ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുന്നതും പച്ചക്കറികളില്‍ കായ്ഫലം വര്‍ദ്ധിക്കാന്‍ ഇടയാക്കും.
അലങ്കാരമത്സ്യങ്ങളും കാരിതുടങ്ങിയ മീനുകളെയും ടാങ്കില്‍ വളര്‍ത്തുന്ന നിധിന് ടാങ്കുകളിലെ വെള്ളവും പച്ചക്കറികള്‍ക്കുള്ള സമ്പുഷ്ടമായ വളമാണ്. ഇടത്തരം വീടുകളുടെ ടെറസ്സുകളില്‍ കൃഷിചെയ്താല്‍പ്പോലും ചുറ്റുവട്ടത്തെ മൂന്നുനാലുവീടുകളിലേക്കാവശ്യമായ പച്ചക്കറികള്‍ ലഭിക്കും. ഇത് വാണിജ്യാടിസ്ഥാനത്തിലാക്കിയാല്‍ പ്രതിമാസം തരക്കേടില്ലാത്ത വരുമാനം നേടാനാവുമെന്നും നിധിന്‍ പറയുന്നു. മുന്നോനാലോ അതിലധികമോ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കമിട്ടാല്‍ വിഷമയമില്ലാത്ത പച്ചക്കറികള്‍ നാട്ടില്‍ പ്രചാരത്തിലാവുകയും ആരോഗ്യസംരക്ഷണത്തിന് പുതിയ കാല്‍വെപ്പുമാകും.
കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റോടെ പഗ്ഗ്, ബീഗിള്‍ തുടങ്ങിയ നായകളും നിധിന്റെ കൈവശമുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ പത്തനംതിട്ട ഓമല്ലൂര്‍ നന്ദനത്തില്‍ എപ്പോഴും നിധിന്റെ സാന്നിധ്യമില്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃഷിയിടം പരിപാലിക്കുന്ന അച്ഛന്‍ മോഹന്‍കുമാറും അമ്മ ഗീതയും മകന്റെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ്ണത വരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: