Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആലിസും ബോംബും മിണ്ടിയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 05:35 pm IST
in Varadyam

ആലീസും ബോബും മിണ്ടിയും പറഞ്ഞുമിരുന്നാല്‍ ആര്‍ക്കാണ് ചേതം? ആര്‍ക്കും ഒരു ചേതവുമില്ലെന്ന് കാര്യമറിയാത്തവര്‍ പറയും. കാര്യം നിസ്സാരമാണെന്നത് ശരിതന്നെ. പക്ഷേ പ്രശ്‌നം ഗുരുതരമാണ്. ഒരുപക്ഷേ, മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ബാധിച്ചേക്കാവുന്ന അതിഭയങ്കരമായ പ്രശ്‌നം.

ആലീസും ബോബും മനുഷ്യരല്ലെന്നതുതന്നെ പ്രധാന കാരണം. രണ്ടും അതിബുദ്ധിമാന്മാരായ യന്ത്രമനുഷ്യര്‍. ഇംഗ്ലീഷില്‍ റോബോട്ടുകള്‍. പൊതുജനങ്ങളുമായി ഇംഗ്ലീഷില്‍ സംവാദം നടത്തുന്നതിന് പരിശീലം നല്‍കി. ‘ഫേസ്ബുക്ക്’ കമ്പനി സഷ്ടിച്ചതാണിവരെ. പക്ഷേ അപ്പോള്‍ ഒരു കുഴപ്പം സംഭവിച്ചു. പരസ്പരം വര്‍ത്തമാനം പറഞ്ഞു പഠിക്കാനുള്ള പരിശീലനം നല്‍കി ശാസ്ത്രജ്ഞന്മാര്‍ പുറത്തുപോയി വന്നപ്പോഴാണ് അവരത് കണ്ടത്- ആലീസും ബോബും തമ്മില്‍ വര്‍ത്തമാനം പറഞ്ഞ് തകര്‍ക്കുന്നു. പക്ഷേ സാറന്മാര്‍ പഠിപ്പിച്ച ഇംഗ്ലീഷല്ല, മറിച്ച് സ്വയം ഉണ്ടാക്കിയെടുത്ത ഒരു കോഡ്ഭാഷയില്‍ കാര്യം കൈവിട്ടുപോകുമെന്ന് കണ്ട ഗവേഷകര്‍ രണ്ടുപേരുടെയും സ്വിച്ച് ഊരി. കറന്റ് പോയതോടെ ആലീസും കൂട്ടുകാരനും നിശബ്ദര്‍.

യന്ത്രങ്ങള്‍ക്ക് ബുദ്ധി ലഭിക്കുകയും അവ സ്വയം ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു തുടങ്ങിയാല്‍ പിന്നെ എന്തും സംഭവിക്കാം. മനുഷ്യവര്‍ഗത്തിന്റെ ഭാവിപോലും തുലാസിലാവും. ഒരുപാട് കഥകളാണ് അപ്പോള്‍ ഗവേഷകരുടെ മനസ്സില്‍ മിന്നിമറഞ്ഞത്. മേരി ഷെല്ലി രചിച്ച ഫ്രാങ്കണ്‍സ്റ്റീന്‍ എന്ന ഭീകരനോവല്‍. പലേടത്തുനിന്ന് സംഭരിച്ച മൃതാവശിഷ്ടങ്ങള്‍ ഒരുക്കിക്കൂട്ടിയാണ് യുവശാസ്ത്രജ്ഞനായ ഫ്രാങ്കണ്‍സ്റ്റീന്‍ ഒരു മനുഷ്യസത്വത്തിന് രൂപംകൊടുത്തത്. ജീവന്‍ കിട്ടിയ ഉടന്‍ സത്വം ചോദിച്ചത് തനിക്ക് യോജിച്ച ഒരു ഇണയെ. അതിനെക്കൂടി ഉണ്ടാക്കിയാലുണ്ടാകാവുന്ന കെടുതികള്‍ ഓര്‍ത്ത് ഭയന്ന ശാസ്ത്രജ്ഞര്‍ അതിന് വിസമ്മതിച്ചു. തുടര്‍ന്ന് കോപാകുലനായ സത്വം ശാസ്ത്രജ്ഞന്റെ കുടുംബത്തെ ഒന്നൊന്നായി വേട്ടയാടി കൊലപ്പെടുത്തി. ഒടുവില്‍ സത്വത്തെ ഒരുവിധം കൊലപ്പെടുത്തി ശാസ്ത്രജ്ഞന്‍ രക്ഷപ്പെടുന്നതാണ് മേരിഷെല്ലിയുടെ കഥ.

‘ടെര്‍മിനേറ്റര്‍’ എന്ന സിനിമയിലെ റോബോട്ടിന്റെ വിക്രിയകളാണ് മറ്റു ചിലരുടെ ഓര്‍മ്മയിലെത്തിയത്. മനുഷ്യകുലത്തെ മുടിക്കാനൊരുങ്ങുന്ന യന്ത്രമനുഷ്യനാണ് ടെര്‍മിനേറ്ററിലേതെങ്കില്‍ തമിഴ് സിനിമയിലെ ‘യന്തിരന്‍’ രാഗലോലമായ മനസ്സിന്റെ ഉടമയാണ്. ‘ഫേസ്ബുക്ക്’ കമ്പനിയുടെ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ അഥവാ കൃത്രിമബുദ്ധി ഗവേഷകരാണ് ‘ചാറ്റ്‌സ്‌ബോട്‌സ്’ എന്നു വിളിക്കുന്ന റോബോട്ടുകളെ പരസ്പരം സംസാരിക്കാന്‍ പഠിപ്പിച്ചത്. ആരുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ സ്വയം ആശയവിനിമയം നടത്തുന്നതിനും തുടര്‍ന്ന് മനുഷ്യരുമായി സംസാരിക്കുന്നതിനുമാണ് ‘ഡയലോഗ് ഏജന്റു’മാരായ ആലീസിനെയും ബോബിനെയും പഠിപ്പിച്ചത്. അതിനിടയിലാണ് യാതൊരു ‘ഇന്‍പുട്ടു’കളും ഇല്ലാതെതന്നെ അവര്‍ സ്വന്തം ഭാഷ വികസിപ്പിച്ചെടുത്തത്. സത്യത്തില്‍ യന്ത്രമനുഷ്യര്‍ക്ക് ഏറ്റവും യോജിച്ച ഒരു ഭാഷയായിരുന്നത്രെ അവ വികസിപ്പിച്ചെടുത്ത്. പക്ഷേ കാര്യം കൈവിട്ടുപോയാല്‍ പിന്നെ പറഞ്ഞിട്ടെന്തുകാര്യം?

സാധാരണ റോബോട്ടുകളെ കൊച്ച് കൊച്ച് വാക്കുകളും വാചകങ്ങളുമാണ് സാധാരണ പഠിപ്പിക്കുക. പക്ഷേ ഫേസ്ബുക്കിന്റെ റോബോട്ടുകള്‍ നന്നായി സംസാരിക്കാനും മറ്റുള്ളവരുമായി ധാരണയിലെത്താനുമുള്ള കഴിവുണ്ട്. പക്ഷേ ഫേസ്ബുക്ക് റോബോട്ട് പരീക്ഷണം നിര്‍ത്തിയെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.ആലീസും ബോബും തമ്മില്‍ സ്വയം രഹസ്യഭാഷയുണ്ടാക്കി സംസാരിച്ചു തുടങ്ങിയത് ശാസ്ത്രജ്ഞര്‍ക്ക് സമ്മാനിച്ചത് നല്ല മാനസിക പിരിമുറുക്കമാണ്. ഒപ്പം ഉത്കണ്ഠയും. ” വഴിത്തിരിവ് തികച്ചും അവിശ്വസനീയമാണ്. ഇതില്‍ അപകടമില്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ മണല്‍ക്കൂനയില്‍ തലപൂഴ്‌ത്തി സുരക്ഷിതത്വം തേടുന്നവരായിരിക്കും. യന്ത്രമനുഷ്യര്‍ പരസ്പരം സംസാരിച്ചതെന്തെന്ന് നമുക്കറിയില്ല. കാരണം സത്യം മറച്ചുപിടിക്കാനുള്ള കഴിവുമുണ്ട് ഈ യന്ത്രമനുഷ്യര്‍ക്ക്.

പ്രത്യേകിച്ചും മിലിറ്ററി ആവശ്യങ്ങള്‍ക്കും മറ്റും വേണ്ടി ഉപയോഗിക്കുമ്പോള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ യാത്ര ശരിയായ ദിശയിലല്ല,” ഇംഗ്ലണ്ടിലെ റോബോട്ടിക് പ്രൊഫസര്‍ കെവിന്‍ വാര്‍വിക് തുറന്നുപറയുന്നു. ബ്രിട്ടനിലെ ഫ്യൂച്ചര്‍ ടെക്‌നോളജി വിദഗ്ധന്‍ കേറ്റ് ആന്‍ഡേഴ്‌സണ്‍ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. ”യന്ത്രമനുഷ്യരുടെ ഈ നീക്കം മനുഷ്യസംസ്‌കാരത്തിന്റെ അടിത്തറതന്നെ തകര്‍ത്തേക്കുമെന്നും ഫേസ്ബുക്ക് സൃഷ്ടാവ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഈ നയം കാര്യം ശരിക്ക് മനസ്സിലാക്കാതെയാണെന്നും മറ്റൊരു ഡിജിറ്റല്‍ സാങ്കേതിക വിദഗ്ധന്‍ ഇയോണ്‍ മസ്‌ക് പറയുന്നു.

ഏതായാലും ആലീസും ബോബും തമ്മിലുണ്ടായ കൊച്ചുവര്‍ത്തമാനം ശാസ്ത്രലോകത്തു മാത്രമല്ല സാമൂഹ്യവേദികളിലും വമ്പന്‍ ചര്‍ച്ചയ്‌ക്ക് വഴിവെച്ചുകഴിഞ്ഞു. ശാസ്ത്രത്തിന്റെ ധാര്‍മ്മികതയെയും മനുഷ്യകുലത്തിന്റെ ഭാവിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍. അപ്പോള്‍ ഒരു പഴയ ചോദ്യമാണ് ചിന്തിക്കുന്നവരുടെ മനസ്സിലേയ്‌ക്ക് വീണ്ടുമെത്തുക- ശാസ്ത്രം രക്ഷകനോ ശിക്ഷകനോ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.