പുല്‍പ്പള്ളി: പുല്‍പ്പള്ളിയിലെ സിപിഎം ഓഫീസ് ആക്രമണത്തില്‍ സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെ പി പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി. കോളേജ് യൂണിയന് ഫലപ്രഖ്യാപനശേഷം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമത്തിന് തുനിയുകയായിരുന്നു. ഏകപക്ഷീയമായി എ ബിവിപിയുടേയും മറ്റ് പ്രസ്ഥാനങ്ങളുടേയും കൊടിതോരണങ്ങളും പോലീസ് നോക്കിനില്‍ക്കേ അടിച്ച്തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഭീകരാന്തരീക്ഷംസൃഷ്ടിച്ച് ടൗണില്‍ പ്രകടനവവും നടത്തി. ബിജെപിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട് ജനമദ്ധ്യത്തില്‍ പാര്‍ട്ടിയേയും നേതൃത്വത്തേയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നടക്കുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണം. ആക്രമണത്തെ ബിജെപി അപലപിക്കുന്നു. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്പില് കൊണ്ടുവരണമെന്നും നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തണമെന്നും ബിജെപി പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കെ.ഡി.ഷാജിദാസ് അദ്ധ്യക്ഷതവഹിച്ചു. എന്‍. വാമദേവന്, ഇ.കെ.സനല്‍കുമാര്‍, ടി.കെ.കാര്ത്തികേയന്, കെ.കെ.അരുണ്‍, വെങ്കിടദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: