പാലക്കാട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് ഉജ്ജ്വല വിജയം. ചെമ്പൈ സ്മാരക സംഗീത കോളേജ്, കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ എബിവിപി യൂണിയന് കരസ്ഥമാക്കി.
ഗവണ്മെന്റ് കോളേജ് അട്ടപ്പാടിയില്‍ ജോയിന്റ് സെക്രട്ടറി, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ്, വടക്കാഞ്ചേരി ഐഎച്ച്ആര്‍ടി, തൃത്താല എന്‍എസ്എസ്, ഒറ്റപ്പാലം എന്‍എസ്എസ് എന്നിവിടങ്ങളില്‍ പ്രെസന്റേറ്റീവ് സീറ്റുകളും എബിവിപി പിടിച്ചെടുത്തു.
ചെമ്പൈ സംഗീത കോളേജില്‍ വിഷ്ണു (ചെയര്മാന്), ശ്രാവണ പി നായര്‍ (വൈസ് ചെയര്‍ പേഴ്സണ്‍), അമല്‍ ശിവന് (യുയുസി), അനഘ മോഹന്‍ (മാഗസിന് എഡിറ്റര്‍), അലീന പി മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ജനറല്‍ സീറ്റുകളിലും, കീര്‍ത്തന, വിദ്യാ വിശ്വനാഥ്, ധനിക എന്നിവര്‍ റപ്രസന്റേറ്റീവ് സീറ്റുകളിലും വിജയിച്ചു. കല്ലേപ്പുള്ളി ഐഎച്ച്ആര്‍ടി കോളേജില്‍ അവിനാശ് പി (ചെയര്മാന്), രേഷ്മ ബി (വൈസ് ചെയര്‍ പേഴ്സണ്‍), രഞ്ജിത്ത് (യുയുസി), ഗോപീകൃഷ്ണന് (ജനറല്‍ സെക്രട്ടറി), വിഷ്ണുപ്രിയ വി (ജോയിന്റ് സെക്രട്ടറി), രാജീവ് (ജനറല്‍ ക്യാപ്റ്റന്‍), വെങ്കിടേഷ് പ്രസാദ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി) എന്നിവരും വിജയിച്ചു.
എസ്എഫ്ഐ ക്യാമ്പസുകളില്‍ നടത്തുന്ന അക്രമത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും എതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധി എഴുത്താണ് എബിവിപിയുടെ തിളക്കമാര്‍ന്ന വിജയമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപു നാരായണന് പ്രസ്ഥാവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: