കാലടി: ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡുകള്‍ ആശുപത്രികളില്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തത് നിര്‍ദ്ധനരായ രോഗികള്‍ക്ക് ദുരിതമാവുന്നു. പദ്ധതിയുടെ ഭാഗമായിരുന്ന ആശുപത്രികളില്‍ ഇപ്പോള്‍ ആനുകൂല്യം ലഭിക്കില്ലെന്ന് പറഞ്ഞാണ് രോഗികളെ തിരികെ വിടുന്നത്. സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവര്‍ മുന്‍കൂട്ടി അധികൃതരെ വിവരം അറിയിക്കണമെന്ന് ബോര്‍ഡ് ഇത്തരം ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഒരു കുടുംബത്തിന് പ്രതിവര്‍ഷം മുപ്പത്തിനായിരം രൂപയുടെ ചികിത്സയാണ് പദ്ധതിയില്‍ ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് മുപ്പതിനായിരം രൂപയുടെ അധിക സഹായം വേറെയും. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെ 28 ആശുപത്രികളില്‍ ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പട്ടികയിലുള്ളത്. എന്നാല്‍ ഈ ലിസ്റ്റില്‍ പറയുന്ന പല ആശുപത്രികളിലും ഇപ്പോള്‍ ആനുകൂല്യം നല്‍കുന്നില്ലെന്നാണ് പരാതി.
പനിയെ തുടര്‍ന്ന് കിടത്തി ചികിത്സ വേണ്ടിവരുന്നവര്‍ ഒരാഴ്ചയോളം ആശുപത്രികളില്‍ ചെലവഴിക്കേണ്ടിവരുന്നു. മണിക്കൂറുകളോളം ക്യൂ നിന്നും-ജോലി ഉപേക്ഷിച്ചുമാണ് കാര്‍ഡിനായി പാവപ്പെട്ട ജനങ്ങള്‍ ബുദ്ധിമുട്ടിയത്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇതിന് പരിഹാരം കാണന്‍ അധികൃതര്‍ തയ്യാറവണമെന്ന് ബി.ജെ.പി. കാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിനു വൈപ്പുംമഠം, ജനറല്‍ സെക്രട്ടറി ടി.എന്‍. അശോകന്, പി.ആര്. രഘു, അജയന് പറക്കാട്ട്, പ്രജീഷ് തുറവുങ്കര, കെ.കെ.ശശി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: