കാക്കനാട്: ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉയര്‍ന്ന വരുമാനക്കാര്‍ തിരികെ നല്കി. ജില്ലയില്‍ 8509 പേരാണ് അനര്‍ഹമായി കൈവശപ്പെടുത്തിയ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചത്. ഇതില്‍ 2650 പേര് സര്‍ക്കാര്‍ ജീവനക്കാരാണ്.
സ്വമേധയ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഇന്നലെ മാത്രം 876 പേരാണ് കാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. ഇവരില്‍ 74 പേര് സര്‍ക്കാര്‍ ജീവനക്കാരാണ്. റേഷന്‍ കാര്‍ഡ് കാണിച്ചാലേ ശമ്പളം നല്‍കൂവെന്ന കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചതോടെയാണ് ഉദ്യോഗസ്ഥരില്‍ പലരും മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ നല്കാന് തയ്യാറായത്.
ഇന്ന് മുതല്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. മുന്‍ഗണന വിഭാഗത്തിന്റെ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതയില്ലാതെ കൈവശം വച്ചവരെ കണ്ടെത്താന്‍ റെയ്ഡ് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ വി.രാമചന്ദ്രന് അറിയിച്ചു.
അനര്‍ഹമായ കാര്‍ഡ് കൈവശം വെച്ചതായി പരിശോധനാ സ്ക്വാഡുകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപിടികള്‍ സ്വീകരിക്കും. റേഷന്‍ കാര്‍ഡ് അപേക്ഷ ഫോമില്‍ നല്കുന്ന സത്യവാങ് മൂലത്തിന് വിരുദ്ധമായി തെറ്റായി വിവരം നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം തടവും ആറായിരം രൂപ പിഴയുമാണ് ചുമത്തുക.
വ്യാജ രേഖ ചമയ്ക്കല്‍, സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യം കൈപ്പറ്റുക, തെറ്റായ രേഖ കൈവശം സൂക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളായിരിക്കും അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന ഉയര്‍ന്ന വരുമാനക്കാര്‍ക്കെതിരെ ചുമത്തുക.
അനര്‍ഹരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കാന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നിയമ വിദഗ്്ദരുമായി ആലോചിച്ചായിക്കും നടപടിയെടുക്കുക. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അര്‍ഹതയില്ലാതെ കൈവശം വച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിപ്പ് നല്‍കിയതോടെ സപ്ലൈ ഓഫീസുകളില്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ വന്‍ തിരക്കായിരുന്നു.
മുന്‍ഗണനേതര കാര്‍ഡുകള്‍ തിരുത്തി മുന്‍ഗണ കാര്‍ഡുകളാക്കാന്‍ തള്ളിക്കയറ്റം ഇപ്പോഴും സപ്ലൈ ഓഫീസുകളില്‍ തുടരുകയാണ്. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ഉയര്‍ന്ന വരുമാനക്കാരും വന്‍ തുക പെന്ഷന് വാങ്ങുന്നവരും പൊതു, സഹകരണ മേഖലകളിലെ ജീവനക്കാരില്‍ നല്ലെരു വിഭാഗം ഇനിയും കാര്‍ഡുകള്‍ തിരിച്ചേല്പ്പിക്കാനുണ്ടെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: