കല്‍പ്പറ്റ: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി പനമരം ചുണ്ടക്കുന്നില്‍ യുവമോര്‍ച്ച മാനന്തവാടി മണ്ഡലം സെക്രട്ടറി ഉല്ലാസിന്റെ വീടിനുനേരെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും വാഹനങ്ങളും തകര്‍ന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഘപരിവാര്‍ ഹര്‍ത്താലിനിടെ പ്രകോപനം സൃഷ്ട്ടിക്കാന്‍ ഡിവൈഎഫ്ഐ ശ്രമിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചതിനാല്‍ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ആക്രമണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ട് വരണമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന ബിജെപി ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
പത്മനാഭന്, പി.സി.മോഹനന്, കെ.സദാനന്ദന്, കെ.മോഹന്‍ദാസ്, കൂട്ടറ ദാമോദരന്‍, വി.നാരായണന്, കെ.ശ്രീനിവാസന്, അല്ലിറാണി, രജിത അശോകന്, കെ.എം.പൊന്നു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: