തിരുവല്ല: അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സറണ്ടര്‍ ചെയ്യാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോള്‍ ജില്ലയില്‍ ഇതുവരെ 7056 അനര്‍ഹരെയാണ് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ 2958 പേരെയും ജില്ലാ കളക്ടര്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 923 അനര്ഹരെയുമാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പടെ 3175 പേര് സ്വമേധയാ മുന്‍ഗണനാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്ത് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവായി. ഇതുവരെ കണ്ടെത്തിയിട്ടുള്ള അനര്‍ഹരുടെ എണ്ണം താലൂക്ക് തലങ്ങളില്‍ കോഴഞ്ചേരി (866), തിരുവല്ല (1200), അടൂര്‍ (2213), റാന്നി (857), മല്ലപ്പള്ളി (544), എന്നിങ്ങനെയാണ്.റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയിട്ടുള്ളവര് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാത്തപക്ഷം അവശ്യസാധന നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ അറിയിച്ചു. സര്‍ക്കാര്‍, സഹകരണ, പൊതുമേഖല ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു പുറമേ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ള ആദായനികുതി ഒടുക്കുന്നവര്‍, വിദേശത്ത് ജോലിചെയ്യുന്ന ഉയര്‍ന്ന വരുമാനമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍, പ്രതിമാസം 25000 രൂപ മുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീട്/ഫ്ളാറ്റ് ഉള്ള കുടുംബങ്ങള്‍ എന്നിവര്‍ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാത്തപക്ഷം നടപടികള്‍ നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: