ന്യൂദല്‍ഹി: നീറ്റ് പരീക്ഷയ്ക്കായി പ്രാദേശിക ഭാഷകളില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ തയാറാക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊതു ചോദ്യപേപ്പര്‍ പ്രാദേശിക ഭാഷകളിലും മതിയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
പൊതു ചോദ്യപേപ്പര്‍ അല്ലാത്തതിനാല്‍ നീറ്റ് പരീക്ഷ എഴുതുന്ന 11.35 ലക്ഷം വിദ്യാര്‍ഥികളില്‍ 6.11 ലക്ഷം പേര്‍ക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തയാറാക്കുന്ന ചോദ്യങ്ങളേക്കാള്‍ കടുപ്പമേറിയതാണ് പ്രാദേശിക ഭാഷകളിലുള്ള ചോദ്യങ്ങളെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമുള്ളത്.
നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് നീറ്റ പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉര്‍ദു ഭാഷയും ഉള്‍പെടുത്താമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: