കമ്പളക്കാട്: കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിയോടെ കമ്പളക്കാട്ടൗണ് ചുറ്റിയുള്ള കൂടോത്തുമ്മല്‍ സാമ്പ നാസിക്ഡോലിന്റെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്ര നടന്നു. യൂണിറ്റ് പ്രസിഡന്റ് പി.ടി.അഷറഫ് പതാക ഉയര്‍ത്തി. സെക്രട്ടറി യൂക്സ് ഷൈജല്‍ അധ്യക്ഷനായി. മുതിര്‍ന്ന വ്യാപാരികള്‍ക്കുള്ള സഹായം വിതരണം ചെയ്തു. വാവാച്ചി വിനോദ്, രവീന്ദ്രന്, ഹസ്സന്, താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി: വ്യാപാരി വ്യവസായി ഏകോപനസമിതി മാനന്തവാടിയില്‍ വ്യാപാര ദിനം ആചരിച്ചു. ദിനാചരണത്തിന്റെഭാഗമായി ടൗണില്‍ റാലി നടത്തി. ദ്വാരകയിലെ ജില്ലാ ആയൂര്‍വേദ ആശുപത്രിക്ക് ബഡ്ഡ്ഷീറ്റുകള് നല്‍കുകയും സഞ്ചരിക്കുന്ന രക്തനിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. പായസവിതരണവും നടന്നു. മര്ച്ചന്റ്അസോസിയേഷന് പ്രസിഡന്റ് കെ.ഉസ്മാന് വ്യാപാരദിന സന്ദേശംനല്കി. പി.വി. മഹേഷ്, എം.വി.സുരേന്ദ്രന്, എം.വി.അനില്‍കുമാര്‍, കെ. ഷാനു, എം.പി.ഷിബിന്‍, ൈഷലജ ഹരിദാസ്, ലൈലിതോമസ്, സുമതിവേണു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: