അമ്പലവയല്‍ : അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിനോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരങ്ങള്‍: ആഗസ്റ്റ് 10ന് രാവിലെ 10മുതല്‍ ഒന്നുവരെ ജനറല്‍വിഭാഗം പ്ലാവ്-ചക്ക ഫോട്ടോഗ്രാഫി, ജൂനിയര്‍ (8ാം ക്ലാസ്സ്വരെ) സീനിയര്‍ (9ാം ക്ലാസ്സ് മുതല്‍) ചക്ക ചിത്രരചന, ഉച്ചയ്ക്ക് 2 മുതല്‍ 4വരെ ജൂനിയര്‍ (8ാംക്ലാസ്സ്വരെ) സീനിയര്‍ (9ാംക്ലാസ്സ്മുതല്) ചക്ക ജലച്ഛായം, 11ന് രാവിലെ 10 മുതല്‍ ഒന്നുവരെ ജനറല്‍വിഭാഗത്തിന് വലിയചക്ക ഗുണമേ ന്മ പ്രദര്‍ശനവും മത്സരവും, അന്താരാഷ്ട്ര ചെറുകിട ചക്ക സംസ്ക്കരണ മെഷിനറിപ്രദര്ശനവും മത്സരവും, ചക്ക ക്രാഫ്റ്റ് കാര്‍വിംഗ് മത്സരം എന്നിവ നടത്തും. ആഗസ്റ്റ് 12ന് രാവിലെ 10മുതല്‍ ഒന്നുവരെ ഹയര്‍സെക്കണ്ടറി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാമത്സരം(മലയാളം) പ്രസംഗമത്സരം(മലയാളം) ജനറല്‍ വിഭാഗത്തിന് ചക്കപാചകമത്സരം എന്നിവ നടത്തും. രജിസ്ട്രേഷന്‍ഫീസ് 200രൂപ.
അന്താരാഷ്ട്ര ചെറുകിട ചക്ക സംസ്ക്കരണ മെഷിനറി പ്രദര്‍ശനവും മത്സരം നടത്തുന്നതിന് രജിസ്ട്രേഷന് ഫീസ് 5000 രൂപയും 200000, 100000, 50000 എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സമ്മാനം.
മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് പരിപാടി തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഓഫീസില്‍ എത്തണം. മത്സരാര്‍ത്ഥികള്‍ മത്സരിക്കാന്‍ ആവശ്യമായ എല്ലാ സാധന സാമഗ്രികളും കൊണ്ടുവരണം. ചക്ക ചിത്രരചന, ചക്ക ജലച്ചായം എന്നീ മത്സരയിനങ്ങളില്‍ രണ്ട് വിഭാഗങ്ങള്‍ വരുന്നതിനാല്‍ സമ്മാനത്തുക വിഭജിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: