മാനന്തവാടി: തലപ്പുഴ കാപ്പിക്കളത്തെ ഭൂമിപ്രശ്നത്തിന് പരിഹാരം. കഴിഞ്ഞദിവസം ചേര്‍ന്ന താലൂക്ക്ലാന്റ് ബോര്‍ഡ് യോഗത്തിലാണ് ഭൂമി സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമായത്. ഇനി കാപ്പി കളത്തെ കൃഷിക്കാര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പ്രദേശത്തെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷിദ്ധമായിരുന്നു
കാപ്പികളത്തെ സര്‍വ്വേ നമ്പര്‍ 96/10 ല്‍പ്പെട്ട എഴുപതിലധികം കുടുംബങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഭൂമിയുടെ രേഖ സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിച്ച് കഴിഞ്ഞുവന്നത്. ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉള്‍പ്പെടെ വീടുവെച്ചും മറ്റ് ക്യഷികള്‍ ചെയ്തു ജീവിച്ചു വരുന്ന കുടുംബങ്ങള്‍ക്കാണ് ഇക്കാലമത്രയും നീതി നിഷേധമുണ്ടായത്. മുന്‍പ് വന്‍കിട തോട്ട ഉടമകളില്‍ നിന്നും മിച്ച ഭൂമി പിടിചെടുത്തപ്പോള് മിച്ചഭൂമിയായി മാര്‍ക്ക് ചെയ്യുകയും പിന്നീട് വനം വകുപ്പിന്റെ വാദഗതിയുമായിരുന്നു, വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ സര്‍ക്കാരിന്റെ ആനുകൂല്യം നിഷേധിക്കനിടയായത്. രണ്ട്വര്ഷംമുന്പ് ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി താല്‍ക്കാലികമായി നികുതി സ്വീകരിച്ചിരുന്നെങ്കിലും മറ്റ് കൈവശരേഖയോ മറ്റ് ആനുകൂല്യങ്ങളോ ഇവിടുത്തുക്കാര്‍ക്ക് ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: