മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ കടമ്പകള്‍ ഏറെ. കഠിനമായ മാനദണ്ഡങ്ങളില്‍ തട്ടി 90 ശതമാനം കുടുംബങ്ങളും പട്ടികക്ക് പുറത്താണ്.
വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ നട്ടം തിരിയുകയാണ്. നിലവിലുണ്ടായിരുന്ന എല്ലാ ഭവന പദ്ധതിയും നിര്‍ത്തിവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫിന് രൂപംനല്കിയത്. പാവപ്പെട്ട കുടുംബങ്ങളില്‍ ഒരു വീട്ടില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില് ഇവരില്‍ ഒരു അംഗത്തിന് മാത്രമേ ലൈഫ് പദ്ധതി വഴി വീട് ലഭിക്കാന്‍ അര്‍ഹതയുള്ളു. ഒരു റേഷന്‍ കാര്‍ഡില്‍ ഒരു വീട് എന്ന മാനദണ്ഡം അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് ജനങ്ങള്‍ പറയുന്നു.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്നവര്‍ പല വീടുകളിലായി മാറി താമസിച്ചാല്‍ മാത്രമേ കുടുംബമായി സര്‍ക്കാര്‍ അംഗീകരിക്കുകയുള്ളുവെന്നത് പ്രതിഷേധാര്‍ഹമാണ്. കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ക്കാന്‍ മാത്രമേ ഈ പദ്ധതി ഉപകരിക്കൂവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി സാധാരണക്കാര്‍ക്ക് മുഴുവന്‍ പദ്ധതി ഉപയോഗപ്പെടുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: