പുല്‍പ്പള്ളി: പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഡി(23)ഡി ആപ്കോസ് 2016-17 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍, മില്‍മയുടെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിലെ ഏറ്റവും കൂടുതല്‍ പാല് സംഭരിക്കുന്ന പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം 2016-17 വര്‍ഷം 5787919 ലിറ്റര്‍ പാല് സംഭരിക്കുകയും 175043836.19 രൂപ പാല് വിലയായി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
സംഘത്തിലെ 4547 അംഗങ്ങള്‍ക്കായി 2016-17 വര്‍ഷം 4352359.21 രൂപ ബോണസ് നല്കി. മില്‍മ അനുവദിച്ച അധികവില 10816153.46 രൂപ വിതരണം ചെയ്തു. 2016 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സംഘത്തില്‍ പാല് നല്കിയ കര്‍ഷകര്‍ക്ക് ലിറ്ററൊന്നിന് ഒരു രൂപ നിരക്കില്‍ 1453524.10 രൂപ ബോണസ് നല്കി. 2016 ജൂലൈ മുതല്‍ 2017 മാര്‍ച്ച് വരെ സംഘത്തില്‍ അളന്ന 4334394.9 ലിറ്റര്‍ പാലിന് ആഗസ്റ്റ് മാസം 29,30 തിയ്യതികളില്‍ വിതരണം ചെയ്യും. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ ഒരു വെറ്ററിനറി മെഡിക്കല്‍ ഷോപ്പ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതായും പത്രസമ്മേളനത്തില്‍ പങ്കെടുത്ത എന്‍.കെ.ഗോപാലന് (പ്രസിഡന്റ), റ്റി.ജെ.ചാക്കോ, കെ.എസ്.പീതാംബരന്, എ.ഡി.രമേഷ്, മിനി ശിവരാജന്, ലത ഷാജി തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: