അപ്പപാറ: തരിശ് പാടം നെല്‍പ്പാടമാക്കി മാറ്റി മാതൃകയാവുകയാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കല്‍ക്കുനി പാടശേഖര ജെഎല്‍ജി പതിനൊന്ന് ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ഇറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ തരിശുനിലങ്ങള്‍ കൃഷിഭൂമിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. വയനാട് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് സ്പൈസസിന്റെ സഹകരണത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചത്. തരിശായി കിടന്ന കല്‍കുനി പാടം ഇതോടെ നെല്‍ സമൃതിയുടെ പാടമായി മാറും.
നെല്‍കൃഷിക്കായി തിരുനെല്ലി സര്‍വ്വീസ് സഹകരണ സംഘം മൂന്ന്ലക്ഷംരൂപ പലിശരഹിതവായ്പ അനുവദിക്കുകയും ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് നിലമൊരുക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുന്നൂറ് തൊഴില്‍ ദിനങ്ങളും നല്കി. പാല്‍തൊണ്ടി, ഗന്ധകശാല, ഐആര്‍20 എന്നീ വിത്തിനങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ്നടലിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഗ്രികള്‍ച്ചറല്‍ ആ ന്റ് സ്പൈസസ് ചെയര്മാന് പി.ദേവസ്യ, എം.ഡി.കെ.നാരായണന്, ആത്മ ഡ. ഡയറക്ടര്‍ ഡോ ആശ, കൃഷി അസി. ഡയറക്ടര്‍ ബാബുഅലക്സാണ്ട ര്‍, കൃഷിഓഫീസര്‍ എ.ടി.വിനോദ്, പാടശേഖരസമിതിചെയര്മാന് കെ.ജി. വത്സന്, കണ്‍വീനര്‍ എം.വിജയന് തിരുനെല്ലി ക്ഷേത്രം എക്സിക്യൂട്ടീവ്ഡയറക്ടര്‍ കെ.സി.സഹദേവന്, രാമദാസ്, എം.നാരായണന്, എം. പത്മനാഭന് എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും കൂടുതല്‍ നെല്‍പ്പാടങ്ങള്‍ ഉള്ള പഞ്ചായത്തുകളില്‍ ഒന്നാണ് തിരുനെല്ലി. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചു. സര്‍ക്കാര്‍ ആവിഷ്കരിച്ച നൂതന പദ്ധതികളിലൂടെ നെല്‍കൃഷി ജില്ലയില്‍ വീണ്ടും സജീവമാവുകയാണ്. കാലാവസ്ഥയില്‍ അടിയ്ക്കടി ഉണ്ടാവുന്ന മാറ്റങ്ങള്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: