മാനന്തവാടി :സുലിലിന്റെ കൊലപാതകം. റിമാന്റില്‍ കഴിയുന്ന നാല് പ്രതികളെയും കുടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. നാല് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
തിരുവനന്തപുരം ആറ്റിങ്ങള്‍ അവനവഞ്ചേരി തച്ചൂര്‍കുന്ന് എസ്എല്‍ മന്ദിരം സുലിലിനെ ആസൂത്രിതമായി കൊലപ്പെടുത്തി എന്ന കേസില്‍ കാമുകി ഉള്‍പ്പെടെ നാല് പേരാണ് റിമാന്റിലായത്. കൊയിലേരി ഊര്‍പള്ളി, സ്വദേശികളായ വേലികോത്ത് അമ്മു, മണിയാറ്റിങ്കല്‍ ജയന്, പൊയില്കോളനി കാവലന് എന്നിവരും സുലിലിന്റെ കാമുകി ബിനിമധു എന്നിവരാണ് റിമാന്റില്‍ ആയിരുന്നത്.
കൊല്ലപ്പെട്ട സുലിലില്‍ നിന്നും നാല്പത് ലക്ഷത്തിലധികം രൂപ ബിനി മധു കൈവശപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ബിനി മധുവിനെ ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. അതിനിടെ ബിനിമധുവിന്റെ ഫോണില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യലും ഒപ്പം തെളിവെടുപ്പും ഉണ്ടായേക്കും. ഫോണ്‍ പരിശോധനയില്‍ നി ര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ചോദ്യംചെയ്യലും തെളിവെടുപ്പും നടക്കുക. 2016 സെപ്തംബര്‍ 25നാണ് സുലിലിനെ കൊയിലേരി കബനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പോലീസിന്റെ തന്നെ നിഗമനം. ഇക്കാര്യത്തില്‍ വകുപ്പ്തല അന്വേഷണവും നടക്കുന്നുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: