ബോസ്റ്റണ്‍: ഡയാന രാജകുമാരി തന്റെ ഉറ്റ കൂട്ടുകാരിക്ക് എഴുതിയ 33 കത്തുകള്‍ ലേലത്തിന്. 1978- 1997 കാലത്ത് ഉറ്റ കൂട്ടുകാരി കാരളിന് പ്രൈഡ് ബര്ത്തലോമിയയ്ക്ക് തന്റെ ദാമ്പത്യപ്രശ്നങ്ങളും മാനസിക അരക്ഷിതാവസ്ഥയും ചൂണ്ടിക്കാട്ടി ഡയാന എഴുതിയ കത്തുകളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.
സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ ഡയാനയുടെ സുഹൃത്താണ് കാരളിന്. ലേലത്തുകയായി 1,25,000 ഡോളര്‍ (ഏകദേശം 95 ലക്ഷം രൂപ) ആണ് പ്രതീക്ഷിക്കുന്നത്. കത്തുകളുടെ ഓണ്‍ലൈന്‍ ലേലം ഈ മാസം 18ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: