കരുനാഗപ്പള്ളി: കുന്നത്തൂര്‍, കരുനാഗപ്പള്ളി പ്രദേശശങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബോക്്സര് ദിലീപ് എന്നു വിളിക്കുന്ന തൊടിയൂര്‍ ചുണ്ടാലയില് ദിലീപ്ചന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം.
തൊടിയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യൂത്തുകോണ്‍ഗ്രസില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്നതിനായി തൊടിയൂരില്‍ യൂത്തുകോണ്‍ഗ്രസിന്റെ നേതൃത്യത്തില്‍ നടന്ന സ്വീകരണ യോഗത്തിനിടയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പ്രതിയായ കേസിലെ കൂട്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇയാള്‍ പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. ചക്കുവള്ളി, കരുനാഗപ്പള്ളി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: