കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലില്‍ സ്വകാര്യ ബസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ അബ്ദുല്‍ മജീദ് -സഫീന ദമ്പതികളുടെ മകള്‍ ആയിശ നൂഹ (7) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. അബ്ദുല്‍ മജീദിന്റെ ഇളയ മകള്‍ ജസ (ഒന്നര) യും അപകടത്തില്‍ മരിച്ചിരുന്നു. മറ്റൊരു മകള്‍ ഖദീജ നിയ(10) പരിക്കുകളോടെ ചികിത്സയിലാണ്.
അപകടത്തില്‍ മരിച്ച കരുവന്‍പൊയില്‍ വടക്കേകര അബ്ദുറഹ്മാന് (65), ഭാര്യ സുബൈദ (57), പേരക്കുട്ടികളായ ഫാത്തിമ ഹന്ന (6), മുഹമ്മദ് നിഷാല്‍(8) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രി 11 മണിയോടെ കരുവന്‍പൊയില്‍ ചുള്ളിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.
ജസയുടെ മൃതദേഹം ഇന്നലെ വെണ്ണക്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: