മാനന്തവാടി: കുറുമ സമുദായത്തില്‍ നിന്നും ആദ്യ ഫോറസ്റ്റ്റെയ്ഞ്ച്ഓഫീസറായി രമ്യ സ്ഥാനമേറ്റു.കാടിന്റെ മക്കളാണെങ്കിലും വനസംരക്ഷണത്തിന് താഴെതട്ടില്‍ വാച്ചര്‍ പോലുള്ള സ്ഥാനങ്ങള്‍ മാത്രം ചെയ്തു വന്നിരുന്ന ്വരാണ്കുറുമര്.കാട് കാക്കാന്‍ വളയിട്ട കൈകള്‍ക്ക് കഴിയുമെന്ന തെളിയിച്ച വയനാട്ടുകാരിയായ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഫോറസ്റ്റ്റെയ്ഞ്ച്ഓഫീസറായഏ. ഷജ്നക്ക് പിന്നാലെയാണ് വയനാട്ടില്‍ നിന്നും തന്നെ വീണ്ടുമൊരു വനിത ആ തസ്തികയില്‍ എത്തിയത്.
കൃഷിപണിക്കാരായ മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞി ലക്ഷ്മിയുടെയും മകളായ രമ്യരാഘവന്‍ (26) ആണ് കഴിഞ്ഞ മെയ് 25-ന് പേര്യ റെയ്ഞ്ചില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷം പ്രൊബേഷന്‍ കാലമുള്ള ഇവര്‍ ഇപ്പോള്‍ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. പൊതുവെ വിദ്യാഭ്യാസത്തില്‍ പിന്നില്‍ നില്ക്കുന്ന കുറുമ സമുദായത്തില്‍ നിന്നും ആദ്യമായാണ് ഒരു സ്ത്രി ഫോറസ്റ്റ് റെയ്ഞ്ചര്‍ പദവിയിലെത്തുന്നത്. രമ്യ പ്ലസ് ടു വരെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പഠിച്ചത്.
പിന്നീട് മണ്ണുത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളേജില്‍ നിന്നും ബി.എസ്.സി, എം.എസ്.സി. ഫോറസ്ട്രി കോഴ്സുകള്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് വനം വകുപ്പില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുദിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015-ല്‍ കോയമ്പത്തൂര്‍ വനം പരിശീലന അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ഒന്നര വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വയനാട്ടില്‍ തന്നെ ജോലി ലഭിച്ചത്. മൂന്ന് വനിതകളടക്കം 13 പേരാണ് രമ്യക്കൊപ്പം പരിശീലനം നേടിയത്. വനിതകളായ രണ്ട് പേര്‍ക്ക് പാലക്കാടും, പുനലൂരുമാണ് നിയമനം.
സഹപാഠികളുടെ കൂട്ടത്തില്‍ നിന്നും പി.എസ്. നിഥിന് ബേഗൂരും, നിഥിന് ലാല്‍ ചെതലയത്തും ജോലി ചെയ്യുന്നുമുണ്ട്. വന്യമൃഗങ്ങളെയെല്ലാം നേരിടേണ്ട ജോലി ആയതിനാല്‍ അമ്മക്ക് പേടിയായിരുന്നുവെന്നും എന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ അച്ഛനും അമ്മയും വഴങ്ങുകയായിരുന്നെന്നും രമ്യ പറഞ്ഞു. ജോലിയില്‍ തികഞ്ഞ സത്യസന്ധത പുലര്‍ത്തണമെന്നും ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കി പ്രവര്‍ത്തിക്കണമെന്നുമാണ് ഇവരുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: