കല്‍പ്പറ്റ: ജില്ലയിലെ 300 ആദിവാസികോളനികളില്‍ നടപ്പിലാക്കിവരുന്ന ആദിവാസിസാക്ഷരതാ പദ്ധതിയോടൊപ്പം നിയമസാക്ഷരതയുംഉള്പ്പെടുത്തണമെന്ന്ജില്ലാ സെഷന്‍സ് ജെഡ്ജ്ഡോ.വി.വിജയകുമാര്അഭിപ്രായപ്പെട്ടു. പദ്ധതിയുടെ മുനിസിപ്പല്‍ പഞ്ചായത്ത്തലകോ-ഓര്‍ഡിനേറ്റര്‍മാരുടെയും പ്രേരക്കണ്വീനര്മാരുടെയുംസംയുക്തഅവലോകന യോഗംകലക്ടറേറ്റ്കോണ്ഫറന്സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കോളനികളില്‍ നിയമസാക്ഷരത എടുക്കുന്നതിന് വേണ്ടി ലീഗല്സര്വ്വീസസ് വളണ്ടിയര്‍മാരുടെയും അഭിഭാഷകരുടെയും സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നേരിട്ട് ജില്ലയിലെ മുഴുവന്‍ കോളനികളിലെയും സാക്ഷരതാ ക്ലാസുകളും സന്ദര്‍ശിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. സാക്ഷരതാ മിഷന് ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.റ്റി.ഡി.പിഅസി. പ്രോജക്ട് ഓഫീസര്‍ കെ.ഇസ്മായില്‍, പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. പി.സി. രാമന്‍ക്കുട്ടി, ലീഡ് ബാങ്ക്മാനേജര്‍ പി.ശ്യാമളദേവി, വികാസ്മീഡിയകോ-ഓര്‍ഡിനേറ്റര്‍ സി.ബി.ഷിബു എന്നിവര്‍ വിവിധ വിഷയങ്ങളെകുറിച്ച്സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: