പാലക്കാട് : ജില്ലയില്‍ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി തിരക്കുള്ള റൂട്ടുകളില്‍ കെ.എസ്ആര്ടിസി. സ്റ്റുഡന്റ്സ് ഒണ്‍ലി സര്‍വീസുകള്‍ അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.
എഡിഎം എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാലക്കാട് നിന്നും വടക്കഞ്ചേരി, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ചെര്‍പ്പളശ്ശേരി എന്നിവിടങ്ങളിലേയ്ക്ക് നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകളില്‍ അനുവഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് സ്കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ കൂടുതലായി യാത്ര ചെയ്യുന്ന ‘ പീക്ക് ടൈം’ല്‍ കെ.എസ്ആര്‍ടിസിക്ക് സ്റ്റുഡന്റ്സ് ഒണ്‍ലി ബസുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നത്.
നിലവില്‍ 1166 കണ്സെഷന് കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്ആര്ടിസി വിവിധ റൂട്ടുകളില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ആവശ്യമായതിനാല്‍ ബന്ധപ്പെട്ട എല്ലാവരും നിയമങ്ങള്‍ പാലിച്ച് സമവായത്തിലൂടെ മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.
ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എ.ഡി.എം. പറഞ്ഞു. പൊതുഗതാഗത സംവിധാനം നിലനിര്‍ത്തുന്നതിന്റെ ആവശ്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ആര്.റ്റി.ഒ. എന്‍.ശരവണന്, ബസ് ഉടമാ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, കെ.എസ്.ആര്.റ്റി.സി. -പൊലീസ് വകുപ്പിലെ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: