പാലക്കാട് : ഭാരതീയ ചികിത്സാ വകുപ്പ് കായിക താരങ്ങളുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന സ്പോര്‍ട്സ് ആയുര്‍വേദ ചികിത്സാ പദ്ധതിയുടെ ഭാഗമായി പറളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ സാറ്റലൈറ്റ് യൂനിറ്റും ക്ലിനിക്കും തുടങ്ങി.
പദ്ധതിയുടെ ഉദ്ഘാടനം കെ.വി. വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റ്റി.എന്‍. കണ്ടമുത്തന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
കായികതാരങ്ങളുടെ ശാരീരികവും മാനനികവുമായ ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിനും അവരുടെ കായികക്ഷമതയും പ്രകടന നിലവാരവും ഉയര്ത്തുന്നതിമുള്ള ചികിത്സാ പദ്ധതിയാണ് സ്പോര്‍ട്സ് ആയുര്‍വേദ. പരിപാടിയോടനുബന്ധിച്ച് ദ്രോണാചാര്യ കെ.പി.തോമസ് മാഷിനെയും ഒളിംപ്യന്‍ പ്രീജാ ശ്രീധരനെയും ആദരിച്ചു .
പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ഗിരിജ, പറളി എച്ച്.എസ്.എസ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ രേണുക, സ്കൂള്‍ മാനെജര്‍ പരമേശ്വരന് നമ്പൂതിരിപ്പാട്, ജില്ലാ അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി എം.രാമചന്ദ്രന്, സ്കൂള്‍ മാനെജ്മെന്റ് കമ്മിറ്റി മെമ്പര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍(മര്‍മ) ഡോ: എന്‍.വി.ശ്രീവത്സന്‍, കായികാധ്യാപകന് പി.ജി.മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: