പത്തനംതിട്ട: കെഎസ്ടിപിയുടെ റോഡുപണിയെപ്പറ്റി മന്ത്രിക്ക് പരാതി. ജില്ലയിലെ റോഡുകളൊന്നും ഗതാഗതയോഗ്യമല്ലെന്ന് ജനപ്രതിനിധികള്‍. കഴിഞ്ഞദിവസം ചേര്ന്നജില്ലാവികസനസമിതിയോഗത്തിലാണ് മന്ത്രി മാത്യു ടി. തോമസും ജനപ്രതിനിധികളും റോഡുകളെപ്പറ്റി അതൃപ്തി പ്രകടിപ്പിച്ചത്.
തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും മദ്ധ്യേ എംസി റോഡില്‍ നടക്കുന്ന കെഎസ്ടിപി റോഡ് നവീകരണത്തിന് വേണ്ടത്ര വേഗമില്ലെന്നായിരുന്നു മന്ത്രിയുടെപ്രധാനപരാതി. ഇതുമൂലം ഈ ഭാഗത്ത് ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്. റോഡു പണിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പില്ലാതെ ഗതാഗതം വഴി തിരിച്ചു വിടുന്നത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പൊതുമരാമത്ത് നിരത്തു വിഭാഗം, പോലീസ് എന്നിവരെയൊന്നും അറിയിക്കാതെയാണ് കരാറുകാര്‍ ഗതാഗതം തിരിച്ചു വിടുന്നത്. മുത്തൂര്‍, രാമഞ്ചിറ ഭാഗത്ത് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണത്തിനു മുമ്പ് റോഡ് നവീകരണം പൂര്‍ത്തിയാക്കുകയും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ എംസി റോഡില്‍ ഗതാഗത സ്തംഭനത്തിനു വഴിവയ്ക്കുമെന്നും യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
എംസി റോഡില്‍ തിരുവല്ലയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാകളക്ടര്‍ ആര്. ഗിരിജ അറിയിച്ചു. മഴക്കാലമായപ്പോഴേക്കുംകുഴികള് രൂപപ്പെട്ടിതിനാല് റോഡിലൂടെയുള്ള യാത്ര പ്രയാസകരമായിരിക്കുകയാണ്. ജില്ലയിലെ എല്ലാ റോഡുകളിലും സ്ഥിതി ഇതാണ്.എംസി റോഡിലെ ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള കാവുഭാഗം, കുറ്റപ്പുഴ റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
തിരുവല്ല മല്ലപ്പള്ളി, കാവുംഭാഗം ഇടിഞ്ഞില്ലം, മുത്തൂര്‍ കുറ്റപ്പുഴ, മുത്തൂര്‍കാവുംഭാഗം, ചങ്ങനാശേരി കവിയൂര്‍, കിഴക്കന്മുത്തൂര്മനയ്ക്കച്ചിറ തുടങ്ങിയ റോഡുകളുടെസ്ഥിതിയും ശോചനീയം.ജില്ലയില്‍ മഴമൂലം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കൂടുതല്‍ തുക ആവശ്യപ്പെടണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: