ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ഭീകരരോട് പാക്കിസ്ഥാൻ പുലർത്തുന്ന അനുകൂല നിലപാടിനെ രൂക്ഷമായി വിമർശിച്ച് അമേരിക്ക. അഫ്ഗാനിലെ ഭീകരർക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതായി യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മക്മാസ്റ്റർ പറഞ്ഞു.
അഫ്ഗാനിൽ ഭീകരർക്ക് സുരക്ഷാ താവളമൊരുക്കുന്നതിൽ പാക്കിസ്ഥാന് ഏറെ പങ്കുണ്ട്. ഈ പ്രവണത പാക്കിസ്ഥാൻ മാറ്റണം. അഫ്ഗാനിൽ ഭീകരർക്കെതിരെ അമേരിക്കൻ സൈന്യം യുദ്ധം നടത്തുന്നുണ്ട്, എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഭീകരർക്ക് ലഭിക്കുന്ന സഹായം മൂലം നിരവധി സൈനികർക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് ഉത്തമ ഉദാഹരണമാണ് പാക്ക്-അഫ്ഗാൻ ബോർഡർ പ്രദേശങ്ങളിൽ താലിബാൻ-ഹഖാനി ഭീകരർ യഥേഷ്ടം സഞ്ചരിക്കുന്നത്. പാക്കിസ്ഥാൻ ഇതിനെ ചെറുക്കാത്തതിനെതിരെ അഫ്ഗാൻ ഭരണകൂടം രംഗത്തെത്തുകയും ചെയ്തിരുന്നതായി മക്മാസ്റ്റർ വ്യചൂണ്ടിക്കാട്ടി. ഭീകരർക്ക് പിന്തുണ നൽകുന്ന നിലപാടിനെ പാക്കിസ്ഥാൻ മാറ്റുന്നതാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: