തൈക്കാട്ടുശേരി: പള്ളിപ്പുറം ഒറ്റപ്പുന്ന മുതല്‍ മണപ്പുറം വരെയുള്ള ചേര്‍ത്തലഅരൂക്കുറ്റി റോഡിന്റെ ഇരുവശങ്ങളും പാഴ്ച്ചെടികള് വളര്‍ന്നു കാട് കയറി. ഒറ്റപ്പുന്ന ഐഎച്ച്ആര്‍ഡി കോളേജിന്റേയും മലബാര്‍ സിമന്റ് ഫാക്ടറിയുടെയും അകലത്തിലുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിച്ച നിലയിലാണ്. ഇതിനാല്‍ തെരുവുനായ ശല്യവും രൂക്ഷമാണ്. പലയിടത്തും കാട് വളര്‍ന്നു സിഗ്നലുകള്‍ മൂടിയിരിക്കുകയാണ്. പ്രതീക്ഷിക്കാതെ തെരുവുനായ്ക്കളുടെ റോഡിനു കുറുകെയുള്ള ഓട്ടം ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഭീതിയിലാഴ്ത്തുന്നു. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡരികിലെ കാട് മുന്‍പ് വെട്ടിത്തെളിച്ചിരുന്നു.വിഷയത്തില്‍ ജനപ്രതിനിധികളുടെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: