പൂച്ചാക്കല്‍: കായല്‍-ആശുപത്രി തോട്ടില്‍ നീരൊഴുക്ക് നിലച്ചു. ഇതോടെ മാലിന്യങ്ങളും കുന്നുകൂടുന്നു. തൈക്കാട്ടുശേരി ആശുപത്രിയ്ക്കു സമീപം മുതല്‍ തൈക്കാട്ടുശേരി കായല്‍വരെയുള്ള തോട്ടിലാണ് മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ചത്.കേവുവള്ളങ്ങള്‍ അടക്കം കടന്നുപോയിരുന്ന പുരാതന തോടാണിത്. തുറവൂര്‍ തൈക്കാട്ടുശേരി പാലം നിര്‍മാണത്തിനിടെ തോട് മൂടപ്പെട്ടു. പാലം നിര്‍മാണ സാമഗ്രികള്‍ തോടിനോട് ചേര്‍ന്നാണ് സൂക്ഷിച്ചിരുന്നതും തൊഴിലാളികള്‍ വിശ്രമിച്ചിരുന്നതും. നിലവില്‍ നീരൊഴുക്ക് തടസപ്പെട്ട് മാലിന്യങ്ങള്‍ നിക്ഷേപകേന്ദ്രമാവുകയും ഇതോടെ കായല്‍ജലം ഉള്‍പ്പെടെ മലിനമാവുകയും ചെയ്തിരിക്കുകയാണ്.
കൊതുക് പെരുകല്‍ ഉള്‍പ്പെടെയായി സമീപവാസികള്‍ക്ക് രോഗഭീഷണിയുമുണ്ട്. ഒഴുക്ക് സുഗമമാക്കുന്നതിനും തോട് പുനരുദ്ധരിക്കുന്നതിനും നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: