കൊട്ടാരക്കര: കേരളത്തിലെ ഹിന്ദുഅംഗനമാരുടെ അജയ്യശക്തിയായ മഹിളഐക്യവേദിയുടെ നാലാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാവും.
കൊട്ടാരക്കര വിനായകസവിധത്തില്‍ രണ്ട് ദിവസങ്ങളായാണ് സമ്മേളനം നടക്കുന്നത്. ഇന്നലെ നടന്ന കേരളത്തിലെ വനിതസമുദായസംഘടനാ നേതാക്കളുടെ യോഗം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ന് രാവിലെ സൗപര്‍ണ്ണിക ആഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
മഹിളാഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.സൗദാമിനി പതാക ഉയര്‍ത്തും. ഇന്ത്യന്‍ബാങ്ക് അഞ്ചല്ശാഖ മാനേജര്‍ എസ്.ആര്.ധന്യ ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹക് പി.എന്‍.ഈശ്വരന് മുഖ്യപ്രഭാഷണം നടത്തും. മഹിളഐക്യവേദി സംയോജകന്‍ എ.ശ്രീധരന്, നേതാക്കളായ സംഗീതരമേശ്, ഓമന മുരളി, ശശികല ജയരാജ് എന്നിവര്‍ സംസാരിക്കും.
സമാപനസഭയില്‍ ഹിന്ദുഐക്യവേദി സംസ്ഥാ നജനറല്സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് പുലമണ്‍ ജങ്ഷനില്‍ നിന്നും ആയിരത്തോളം വനിതകള്‍ അണിനിരക്കുന്ന പ്രകടനം ആരംഭിക്കും. അഞ്ചിന് സൗപര്‍ണ്ണിക ആഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ വനിതാകമ്മീഷന് അംഗം ഡോ:പ്രമീളദേവി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ബി.സുധര്‍മ്മ അധ്യക്ഷയായിരിക്കും.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: