കണ്ണൂര്‍: അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ അറ്റകുറ്റപ്പണി മൂലം എറണാകുളത്തിനും തൃശൂരിനും ഇടയില്‍ 12 വരെ തീവണ്ടികള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത് മലബാറിലെയാത്രക്കാര്ക്ക് ഇരുട്ടടിയായി മാറും. കണ്ണൂര്‍ വഴി കടന്നുപോകുന്ന ദീര്‍ഘദൂര തീവണ്ടികളായ പരശുറാം, നേത്രാവതി, മംഗള, എക്സിക്യൂട്ടീവ്, ഇന്റര്‍സിറ്റി എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയും നിസാമുദ്ദീന്‍, എറണാകുളം, മംഗള എക്സ്പ്രസ്സ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്കുളള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഇന്ന് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ്സ് 12 ന് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ പല തീവണ്ടികളും വൈകി ഓടാന്‍ സാധ്യതയുണ്ട്. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 18 വരെ ഇടവിട്ട ദിവസങ്ങളില്‍ നേരത്തെ തന്നെ നിയന്ത്രണം നിലവിലുണ്ട്. രാവിലത്തെ മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, ഉച്ചക്ക് ശേഷം കണ്ണൂരിലെത്തുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍, കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവ ഇന്നും എട്ടിനും കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തുകയില്ല. ഇന്ന് ചണ്ഡീഗഡ്-കൊച്ചുവേളി എക്സ്പ്രസ്സ്, മംഗളൂരു-തിരുവനന്തപുരം പരശുറാം എന്നിവ തൃശൂരിനും എറണാകുളത്തിനും ഇടയില്‍ 10 മിനുട്ട് മുതല്‍ 45 മിനുട്ടുവരെ പിടിച്ചിടാന്‍ സാധ്യതയുണ്ട്. നാളത്തെ കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്കക്രാന്തി, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, മംഗളൂരു-തിരുവനന്തപുരം പരശുറാം എന്നിവ തൃശൂരിനും എറണാകുളത്തിനും ഇടയില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടാന്‍ സാധ്യതയുണ്ട്. 8 ന് എറണാകുളം-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് 40 മിനുട്ട് പിടിച്ചിടും. എറണാകുളം-പൂനെ എക്സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ. 9 ന് മംഗളൂരു-തിരുവനന്തപുരം പരശുറാം, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, കൊച്ചുവേളി-അമൃതസര്‍, ഡെറാഡൂണ്‍-കൊച്ചുവേളി എന്നീ തീവണ്ടികള്‍ 35 മിനുട്ടുവരെ പിടിച്ചിടും. 10 ന് ഇരുഭാഗത്തേക്കും പോകുന്ന നേത്രാവതി, മംഗളൂരു-തിരുവനന്തപുരം പരശുറാം, കൊച്ചുവേളി ലോകമാന്യതിലക് നേത്രാവതി എന്നീ വണ്ടികള്‍ രണ്ട് മണിക്കൂര്‍ വരെ പിടിച്ചിടും. 11 ന് ലോകമാന്യതിലക്-മംഗളൂരു നേത്രാവതി, മംഗളൂരു-തിരുവനന്തപുരം പരശുറാം, ചണ്ഡീഗഡ്-കൊച്ചുവേളി, കൊച്ചുവേളി-ഡെറാഡൂണ്‍ എന്നിവ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ അര മണിക്കൂര്‍ പിടിച്ചിടും. 12 ന് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, ഇരുഭാഗത്തേക്കുമുള്ള നേത്രാവതി, ഇരുഭാഗത്തേക്കുമുള്ള പരശുറാം, ചണ്ഡീഗഡ്-കൊച്ചുവേളി എന്നിവ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ രണ്ട് മണിക്കൂര്‍ വരെ പിടിച്ചിടാന്‍ സാധ്യതയുണ്ട്. ട്രെയിനുകള്‍ അനിശ്ചിതമായി പിടിച്ചിടുന്നത് ഉത്തരമലബാറിലെ ഗതാഗത സംവിധാനങ്ങളെയാകെ തകിടം മറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: