പയ്യന്നൂര്‍: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) ആറ് ദിവസമായി നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും. യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീ സ്വയംവര ഘോഷയാത്ര നടന്നു. ശ്രീകൃഷ്ണ രുഗ്മിണീവേഷങ്ങള് ധരിച്ച് കുട്ടികളും അമ്മമാരുമടക്കം അണിനിരന്ന് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ നിന്ന് ഹനുമല്‍ സന്നിധിയിലേക്ക് ഘോഷയാത്രയായി എത്തി ക്ഷേത്രപ്രദക്ഷിണം നടത്തി. യജ്ഞാചാര്യന്‍ കാനപ്രം ഈശ്വരന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്യമന്തകോപാഖ്യാനം മുതല്‍ ഹംസാവതാരം വരെ പാരായണവും പ്രഭാഷണവും നടന്നു.—ഇന്ന് യജ്ഞാചാര്യന്‍ കല്ലായി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭാഗവത സംഗ്രഹപാരായണത്തോടും അവഭൃഥസ്നാനത്തോടും കൂടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: