കല്‍പ്പറ്റ : ഖാദി ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ സാമ്രാജ്യത്വത്തിനെതിരായ ആയുധമായിരുന്നെന്നും ഇന്നും അത് സമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രതീകമാണെന്നും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.ശശീന്ദ്രന് എംഎ ല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബമൊയ്തീന്‍കുട്ടി ആദ്യ വില്‍പ്പന കല്‍പ്പറ്റ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി വാസന്തിക്ക് നല്കി നിര്‍വഹിച്ചു. വാര്ഡ്കൗണ്സില ര്‍ കെ.ടി.ബാബു, ലീഡ് ബാങ്ക്മാനേജര്‍ എം.ഡി.ശ്യാമള, പ്രോജക്ട് ഓഫീസര്‍ സി.സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഖാദി മേളയില്‍ തുണിത്തരങ്ങള്‍ 30ശതമാനം റിബേറ്റ് ഉണ്ടായിരിക്കും. സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കുപ്പടം മുണ്ടുകള്‍, ഉന്നക്കിടക്കകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍ മറ്റ് ഖാദി ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. മെഗാനറുക്കെടുപ്പിന് ഒന്നാം സമ്മാനമായി 10പവന് സ്വര്‍ണ്ണനാണയവും രണ്ടാംസമ്മാനം അഞ്ച്പവന്‍ സ്വര്‍ണ്ണനാണയവും മൂന്നാംസമ്മാനം ഒരു പവന് സ്വര്‍ണ്ണ നാണയവും വീതം 28 പേര്‍ക്ക് നല്‍കും. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ 4000 രൂപ വിലയുള്ള ഖാദി സില്‍ക്ക് സാരി സമ്മാനവും നല്‍കും. സര്ക്കാ ര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാ ര്‍ക്ക് 35000രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. മേള സെപ്തംബര്‍ 3ന് അവസാനിക്കും. ഫോണ്‍ 9496136602.
പ്രതികരിക്കാൻ ഇവിടെ എഴുതുക: