കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ബിജെപി നേതാക്കളെ ജയിലിലടച്ച സംഭവം ജനാധിപത്യവിരുദ്ധമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റി. ജനാധിപത്യമായ രീതിയില്‍ സമാധാനപരമായി നടത്തിയ സമരത്തിന് നേതൃത്വം നല്കിയ ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ജയിലിലടച്ച പോലീസിന്റെ കിരാത നടപടിയെ കര്‍ഷകമോര്‍ച്ച അപലപിച്ചു.
സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യതപ്പെട്ട സര്‍ക്കാര്‍, ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള സമരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ഓരോദിവസവും വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിക്കുകയാണ്. പരിക്കേല്‍ക്കുന്നതും ജീവഹാനി സംഭവിക്കുന്നതും നിത്യമായികൊണ്ടിരിക്കുന്നു. കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിക്കുന്നത്.
ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കെ വകുപ്പ് മന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്താത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയിലെ ജനപ്രതിനിധികള്‍ ഉദ്ഘാടന-കുടുംബമേളകളില്‍ മുഴുകിയിരിക്കുകയാണ്. വന്യമൃഗശല്യം മൂലം ഇത്തവണ ആയിരത്തോളം ഏക്കറിലെ നെല്‍കൃഷിയാണ് ഉപേക്ഷിക്കേണ്ടിവന്നത്.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് വി.കെ.രാജന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: