പാലക്കാട്: ജില്ലയില്‍ കോളേജ് ഇലക്ഷന് തിരുമാനിച്ചതു മുതല്‍ എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ വ്യാപക അക്രമമാണ് നടക്കുന്നതെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ എം.എം.ഷാജി പ്രസ്താവനയില്‍ അറിയിച്ചു.
എലവഞ്ചേരി തുഞ്ചന്‍ കോളേജില്‍ നോമിനേഷന് കൊടുക്കേണ്ട ദിവസം എബിവിപി പ്രവര്‍ത്തകരെ തടഞ്ഞു വച്ച് മര്‍ദ്ദിച്ചു. എന്നിട്ടും നോമിനേഷന് സമര്‍പ്പിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ള എബിവിപി സ്ഥാനാര്‍ത്ഥികളെ ഫോണ്‍ വിളിച്ചും, വീട്ടില്‍ കയറിയും എസ്എഫ്ഐ, സിപിഎം ക്രിമിനലുകള്‍ ഭീഷണിപ്പെടുത്തി നോമിനേഷന് പിന്‍വലിപ്പിച്ചു. എബിവിപി യൂണിയന് ഭരിക്കുന്ന മലമ്പുഴ ഐഎച്ച്ആര്‍ഡി കോളേജില്‍ എബിവിപിയുടെ മാഗസിന് എഡിറ്റര്‍ സ്ഥാനാര്‍ത്ഥിയുടെ രക്ഷിതാക്കളെ എസ്എഫ്ഐ, സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി നോമിനേഷന് പിന്‍വലിപ്പിച്ചു.
പത്തിരിപ്പാല കോളേജിലും എസ്എഫ്ഐയുടെ എട്ടോളം നോമിനേഷന് തള്ളിയത് കാരണം വ്യാപക അക്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.
വര്‍ഷങ്ങളായി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാതിരുന്ന ചിറ്റൂര്‍ ഗവ: കോളേജില്‍ എബിവിപി നോമിനേഷന് സമര്‍പ്പിച്ചത് മുതല്‍ എസ്എഫ്ഐ അക്രമം തുടങ്ങി. ചിറ്റൂര്‍ കോളേജില്‍ എബിവിപി സ്ഥാനാര്‍ത്ഥിക്കുനേരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ വധഭീഷണിയും മുഴക്കി.
കോളേജില്‍ കടക്കാന്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് എസ്എഫ്ഐ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി ഇലക്ഷന് നേരിടാനുള്ള ഭയമാണ് എസ്എഫ്ഐയെ ഇത്തരത്തില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ എംഎംഷാജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: